വഞ്ചിതുഴഞ്ഞൊരു സമരം; ദൃശ്യങ്ങൾ പകർത്താൻ തിരക്ക്; ഒടുവിൽ പൊലിസെത്തി

സർക്കാരിനെതിരെ പുഴയിലിറങ്ങി വഞ്ചിതുഴഞ്ഞ് തൃശൂരിൽ വേറിട്ട പ്രതിഷേധം. സർക്കാർ വാഗ്ദാനങ്ങൾ ജലരേഖയാക്കിയെന്ന് ആരോപിച്ച് ജനതാദൾ പ്രവർത്തകരാണ് വേറിട്ട പ്രതിഷേധം നടത്തിയത്. 

പരന്പരാഗത സമര രീതി ഉപേക്ഷിച്ചായിരുന്നു ജനതാദൾ തൃശൂർ വടക്കാഞ്ചേരിയിൽ വേറിട്ട സമരം നടത്തിയത്. പുഴപാലം മുതൽ വഞ്ചി തുഴഞ്ഞായിരുന്നു പ്രക്ഷോഭം. മുഖ്യന്ത്രി പിണറായി വിജയന്റെ കോലം വെള്ളത്തിൽ താഴ്ത്തിയായിരുന്നു പ്രതിഷേധിച്ചത്.

വഞ്ചിതുഴയൽ സമരം കാണാൻ നാട്ടുകാർ തന്പടിച്ചിരുന്നു. മൊബൈൽ കാമറകളിൽ ദൃശ്യങ്ങൾ പകർത്താൻ നിന്നതോടെ സാമൂഹിക അകലം ലംഘിക്കപ്പെട്ടു. അവസാനം, കാഴ്ചക്കാരെ പൊലീസ് എത്തി പിരിച്ചുവിട്ടു.