ചൂട് കടുത്തു; പാലുൽപാദനം കുറഞ്ഞു; ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍

crisis-dairy
SHARE

ചൂട് കടുത്തതോടെ പ്രതിസന്ധിയിലായി ക്ഷീരകർഷകർ. വൈക്കത്ത് മാത്രം പാലുൽപാദനം 40 ശതമാനമായി കുറഞ്ഞു. കോട്ടയം ജില്ലയിലെ 239 ക്ഷീരോൽപാദക സഹകരണ സംഘങ്ങളിലായി കഴിഞ്ഞ ഒരു മാസമായി  ആയിരത്തിലധികം ലീറ്റർ പാലിന്റെ കുറവാണ്  ഉണ്ടായിരിക്കുന്നത്.

വൈക്കം കുടവെച്ചൂർ ക്ഷീരോൽപാദക സഹകരണ സംഘത്തിലെ കർഷകനായ ഷാജിയുടെ ഫാമിൽ  12 ലിറ്റർ  പാലിൻ്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. 32 വർഷമായി പശു വളർത്തുന്ന ഷാജിക്കും കുടുംബത്തിനും വേനൽ ചൂടിൽ പശുപരിപാലനം ഇപ്പോൾ വെല്ലുവിളിയാണ് 

പച്ചപ്പുല്ല് ക്ഷാമവും കാലിത്തീറ്റ വിലവർദ്ധനയും  കർഷകരെ വലയ്ക്കുന്നു . ഇതിനിടെയാണ്  വേനൽ ചൂടും ജലക്ഷാമവും ഇരട്ടിപ്രഹരമാകുന്നത്.  കുടവെച്ചൂർ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ മാത്രം കർഷകരുടെ എണ്ണം 40 ൽ നിന്ന് 20 ആയി കുറഞ്ഞു. മാർച്ച് 15 മുതലാണ് പാലുൽപാദനത്തിൽ വൻ കുറവ് ഉണ്ടായത്. വൈക്കത്ത് മാത്രം  കഴിഞ്ഞ മാർച്ചിൽ ഒമ്പതിനായിരം ലീറ്റർ പാലാണ് സംഘങ്ങളിലെത്തിയിരുന്നത്. ഈ വർഷം ആറായിരം ലീറ്ററായി കുറഞ്ഞു.  ജില്ലയിലെ ക്ഷീരസംഘങ്ങളുടെ എണ്ണവും 265 239 ആയി  കുറഞ്ഞിട്ടുണ്ട്  

Due to severe heat dairy farmers are in crisis

MORE IN KERALA
SHOW MORE