മുത്തൂറ്റ് ആഷിയാന പദ്ധതി; പതിനെട്ട് വീടുകളുടെ താക്കോൽ കൈമാറി

മുത്തൂറ്റ് ആഷിയാന പദ്ധതിയിലൂടെ  കൂത്താട്ടുകുളത്ത് പണിത പതിനെട്ട് വീടുകളുടെ താക്കോൽ ദാനം നടത്തി. പിറവം എം.എൽ.എ അനൂപ് ജേക്കബ് ഗുണഭോക്താക്കൾക്ക് വീടുകൾ കൈമാറി.

ഭവന രഹിതർക്കായി മുത്തൂറ്റ് എം.ജോർജ് ഫൗണ്ടേഷൻ കൂത്താട്ടുകുളം നഗരത്തിൽ ഒരുക്കിയ വീടുകളാണിത്. ഇലഞ്ഞി വെളളാമത്തടത്തില് വി.ജെ. ലൂക്കോസ് നൽകിയ 1.05 ഏക്കറിലാണ് 18 വീടുകൾ നിർമ്മിച്ചു നൽകിയത് . 500 സ്ക്വയര് ഫീറ്റിൽ രണ്ട് ബെഡ് റൂം, അടുക്കള, ഹാള്, ടോയ്ലറ്റ്, എന്നിവ ഉള്പ്പെടുന്ന ഈ വീടുകള്ക്ക് 5,20,000/- രൂപയാണ് ചെലവ്. വീടുകളുടെ താക്കോൽ ദാനം അനൂപ് ജേക്കബ് എം.എൽ.എ  നിർവഹിച്ചു.

 2018ലെ പ്രളയത്തില് വീടുകള് പൂര്ണ്ണമായി നഷ്ടപ്പെട്ടവര്ക്കും, വീട് ഇല്ലാത്തവര്ക്കും വീട് നിര്മ്മിച്ച് നല്കുന്നതിനായി മുത്തൂറ്റ് എം ജോര്ജ് ഫൗഷേന് ആരംഭിച്ച പദ്ധതിയാണ് മുത്തൂറ്റ് ആഷിയാന. ഇതിനോടകം നിർമാണം ആരംഭിച്ച 187 വീടുകളിൽ 155 വീടുകൾ പൂർത്തിയായി.