മലയാളത്തോട് അവഗണന; കടുക്കുന്ന പ്രതിഷേധം

മലയാളഭാഷയോടുള്ള പിഎസ് സിയുടെ തുടര്‍ച്ചയായ അവഗണനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രൈമറി അധ്യാപക പരീക്ഷയില്‍ നിന്ന് മലയാളത്തെ മാത്രം ഒഴിവാക്കി വര്‍ഷങ്ങളായി തുടരുന്ന വിവേചനത്തിന് എതിരെയാണ് പ്രതിഷേധം. പൊതുവിദ്യാഭ്യാസത്തെയും മാതൃഭാഷാപഠനത്തെയും ദുര്‍ബലപ്പെടുത്തുന്ന നിലപാട് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മലയാളം ഐക്യവേദിയും രംഗതെത്തി.