കാവാലം ചുണ്ടന്‍റെ ചരിത്രവുമായി സംഗീത ആല്‍ബം; ആലപ്പുഴയുടെ കയ്യടി

കോവിഡ് കൊണ്ടുപോയ ഓണക്കാലത്ത്  ആലപ്പുഴക്കാർക്കായി സംഗീത ആൽബം  ഒരുക്കിയിരിക്കുകയാണ് കുട്ടനാട്ടിലെ ഒരുകൂട്ടം കലാകാരൻമാർ. ജലോത്സവങ്ങൾ കൂടി  ഇല്ലാതെ പോയ വർഷത്തിൽ കാവാലം ചുണ്ടനെക്കുറിച്ചാണ്‌ ഈ പാട്ട്. ചലച്ചിത്രങ്ങളുടെ ടൈറ്റിലിൽ മലയാളി തെളിഞ്ഞു കണ്ട നാമധേയം അയ്മനം സാജനാണ് ആൽബത്തിന്റെ സംവിധാനം നിർവഹിച്ചത്

കപ്പടിച്ചു എത്തുന്ന കാവാലം ചുണ്ടനെ പ്രതീക്ഷിക്കുന്ന കുട്ടനാട്ടുകാർക്കാണ് സമർപ്പണം. ചുണ്ടന്റെ പ്രതാപ കാലത്ത് അമരക്കാരൻ ആയിരുന്ന പത്രോസ് ആണ്‌ ആൽബത്തിലും അമരക്കാരൻ. മലയാള സിനിമയിലെ എക്കാലത്തെയും പരിചിതമായ പി.ആർ.ഒ സാജൻ അയ്മനം ആണ്‌ ആൽബത്തിനു പിന്നിൽ.. വരികൾ ജി ഹരികൃഷ്ണൻ തമ്പി 

കുട്ടനാടിന്റെ കായൽ ഭംഗിയാണ്  മറ്റൊരു ആകർഷണം. കുട്ടനാട്  ഫിലിം ക്ലബ് ഒരുക്കിയ ആൽബം ഇതിനോടകം നിരവധി പേരാണ്  കണ്ടത്.