ടോക്കൺ ഇല്ലാത്തവർക്കും മദ്യം; ഈടാക്കുന്നത് അധികപണം: പരാതി

തിരുവനന്തപുരം മുരുക്കുംപുഴയിൽ ബെവ് ക്യൂ ടോക്കൺ ഇല്ലാതെയെത്തുന്നവരിൽ നിന്നു കൂടുതൽ പണം ഈടാക്കി മദ്യം വിതരണം ചെയ്യുന്നതായി പരാതി. നാട്ടുകാർ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. എന്നാൽ ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബവ്കോയുടെ പ്രതികരണം

ബെവ് കൂ ആപ്പിൽ നിന്നുള്ള ടോക്കൺ ഇല്ലാതെ എത്തുന്ന വർക്ക് മദ്യം നൽകുന്നത് ചട്ടവിരുദ്ധമാണ്. എന്നാൽ മുരുക്കുംപുഴയിലെ ബെവ് കോ ഔട്ലെറ്റിൽ എത്തുന്ന ടോക്കൺ ഇല്ലാത്തവർക്ക് മദ്യ കുപ്പിയിൽ പതിച്ചിരിക്കുന്ന വിലയേക്കാൾ കൂടുതൽ പണം വാങ്ങി മദ്യം നൽകുന്നതായി ണ് പരാതി. ഇതിന്റെ ദൃശ്യങ്ങൾ സമീപവാസികൾ തന്നെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു

എന്നാൽ ഇക്കാര്യത്തിൽ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നു ബെവ് കോ അറിയിച്ചു.പരാതി കിട്ടിയാൽ അന്വേഷണം ഉണ്ടാകും. എന്നാൽ നിലവിലുള്ളതിനേക്കാൾ ഇരട്ടി വാടക നൽകിയാണ് ബെവ് കോ ഔട്ലെറ്റിനുള്ള കെട്ടിടം വാടകക്കെടുത്തതെന്ന് അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരുന്നു.എന്നാൽ പിന്നീട് നടപടികൾ ഒന്നും ഉണ്ടായില്ല