കുട്ടനാടിൽ ആശങ്കയുടെ ജലനിരപ്പ് താഴ്ന്നു; ഇനി ശുചീകരണം

മഴമാറിനിന്നതോടെ കുട്ടനാടിന് ആശ്വാസം. ജലനിരപ്പ‌് അരയടിയോളം കുറഞ്ഞു. എങ്കിലും പുളിങ്കുന്ന്, ചമ്പക്കുളം, കൈനകരി, നെടുമുടി, വൈശ്യംഭാഗം, തകഴി, മുട്ടാര്‍ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്. പമ്പ, മണിമലയാറുകളില്‍ ശക്തമായ ഒഴുക്കുണ്ട്. മടവീഴ്ചയ്ക്ക് സാധ്യതയുള്ളതിനാല്‍ ബണ്ട് സംരക്ഷണത്തിനുള്ള നെട്ടോട്ടത്തിലാണ് കര്‍ഷകര്‍. നാലായിരം ഹെക്ടറോളം നെല്‍കൃഷിയാണ് ഇതുവരെ നശിച്ചത്. 

നൂറ്റിപതിനഞ്ച് കേന്ദ്രങ്ങളിലായി എണ്ണായിരത്തിനടുത്ത് ആളുകളാണ് ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി  ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ കുട്ടനാട്ടില്‍ ക്യാംപ് ചെയ്യുന്നുണ്ട്