പ്രളയമുന്നൊരുക്കങ്ങളിലും നിയന്ത്രണങ്ങളിലും സർക്കാരിന് വീഴ്ച: സിഎജി റിപ്പോർട്ട്

പ്രളയമുന്നൊരുക്കങ്ങളിലും നിയന്ത്രണങ്ങളിലും സംസ്ഥാന  സർക്കാരിന് വീഴ്ചയെന്ന് സിഎജി റിപ്പോർട്ട് .  ദേശീയജലനയം അനുസരിച്ച് സംസ്ഥാനം ജലനയം പുതുക്കിയില്ലെന്നും  വലിയ സ്കെയിലിലുള്ള  ഫ്ലളഡ് ഹസാർഡ് മാപ്പ് സംസ്ഥാനത്ത് ലഭ്യമല്ലെന്നും നിയമസഭയുടെ മേശപ്പുറത്തുവെച്ച സിഎജി റിപ്പോർട്ടിൽ വിമർശിക്കുന്നു. മഴയേപ്പറ്റി കൃത്യമായ തൽസമയ വിവരങ്ങളില്ലെന്നും കാലാവസ്ഥ പ്രവചനത്തെ വിമർശിച്ചുകൊണ്ട് കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ചൂണ്ടിക്കാട്ടുന്നു. 

സംസ്ഥാനത്തെ പ്രളയം നിയന്ത്രങ്ങളും മുന്നൊരുക്കങ്ങളും കൃത്യമാണെന്ന് സംസ്ഥാനത്തിന്റെ വാദത്തെ ഖണ്ഡിക്കുന്നതാണ് സിഎജിയുടെ റിപ്പോർട്ട്. പ്രളയനിയന്ത്രണത്തിനും പ്രളയ നിവാരണത്തിനുമുള്ള  വ്യവസ്ഥകൾ സംസ്ഥാന ജലനയത്തില്ലെന്ന് സിഎജി കുറ്റപെടുത്തുന്നു. തുടർച്ചയായി പ്രളയുണ്ടാകുന്ന സംസ്ഥാനത്ത്  വലിയ സ്കെയിലിലുള്ള  ഫ്ലളഡ് ഹസാർഡ് മാപ്പ് സംസ്ഥാനത്ത് ലഭ്യമല്ലെന്ന ഗുരുതര കുറ്റപ്പെടുത്തൽ സിഎജി റിപ്പോർട്ടിലുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള   ഫ്ലഡ് മാപ്പ് , ജലകമ്മീഷന്റെ പ്രളയസാധ്യത പ്രദേശങ്ങൾക്കുള്ള  മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയല്ലെന്നും വിമർശിക്കുന്നു. 

പ്രവചിക്കുന്ന പോലെയല്ല സംസ്ഥാനത്തെ മഴയെന്ന ജനങ്ങളുടെ വിമർശനം സിഎജി റിപ്പോർട്ട് ശരിവെയ്ക്കുന്നു.  മഴ ,നദിയുടെ ഒഴുക്ക് എന്നിവയുടെ തൽസമയ വിവരം നൽകുന്നതിൽ അഞ്ചുവർഷം കഴിഞ്ഞിട്ടും  വിശ്വസായോഗ്യമായ വിവരങ്ങൾ നൽകുന്നതിൽ പരാജയമെന്നാണ് സിഎജിയുടെ കുറ്റപ്പെടുത്തൽ . കേരള കണ്ട 2018 ലെ മഹപ്രളയസമയത്ത് ഇടമലയാർ റിസർവോയറിന് റൂൾ കർവ് ഉണ്ടായിരുന്നില്ല. കൊച്ചി വിമാനത്താവളം കമ്മീഷൻ ചെയ്തു 20 വർഷമായിട്ടു  പ്രളയമുണ്ടായാൽ ജലം പെരിയാറിലേക്ക് ഒഴുക്കിവിടാനുള്ള ഡൈവർഷൻ കനാൽ ഉറപ്പാക്കിയിട്ടില്ല .കെ എസ് ഇ ബിയുടെ റിസർവോയറുകളിലൊന്നും 2011നും 2019 നും ഇടയിൽ സംഭരണശേഷി  സർവേകളോ മണ്ണ് അടിയുന്നത് മനസിലാക്കാനോ വേണ്ടിയുള്ള പഠനങ്ങൾ  നടത്തിയിട്ടില്ല. തോട്ടപ്പള്ളി സ്പിൽ വേയുടെ കവാടത്തിൽ അഞ്ഞൂറിലധികം മരങ്ങൾ നട്ടുപിടിപ്പിച്ചത് സ്പിൽവേയുടെ ശേഷം കുറച്ചെന്നും 2018 ലേ പ്രളയത്തിൽ ആലപ്പുഴയേ രൂക്ഷമായി ബാധിച്ചെന്നും സിഎജി കണ്ടെത്തുന്നു.   . 

പ്രളയനിയന്ത്രണത്തിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശമനങ്ങൾക്ക് സർക്കാർ മറുപടി പറയേണ്ടി വരും