‘പെങ്ങമാര്, കുഞ്ഞുമക്കൾ എല്ലാം ഒലിച്ചുപോയി..’; നെഞ്ചുപൊട്ടും നോവ്: വിഡിയോ

പെട്ടിമുടിയിലേക്ക് കേരളം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി കരിപ്പൂരിൽ വലിയ ദുരന്തം പറന്നിറങ്ങിയത്. ഇതിന് പിന്നാലെ സജീവരക്ഷാപ്രവർത്തനത്തിനും ഈ പ്രതിസന്ധിയിലും കേരളം സാക്ഷ്യം വഹിച്ചു. എന്നാൽ ഇപ്പോഴും പെട്ടിമുടിയിലെ അവസ്ഥ ദയനീയമാണ്. ഉറ്റവരെ മണ്ണിനടിയിൽ തേടുന്നവരുടെ കാഴ്ചയാണ് എങ്ങും.

‘എന്റെ 2 പെങ്ങൻമാര് അവരുടെ കുഞ്ഞ് മക്കള് എല്ലാം ഒലിച്ചുപോയി. ഇനി ഇവിടെ നിന്നും ഒന്നും വീണ്ടെടുക്കാനില്ല. ജീവിതത്തിൽ ഇങ്ങനെയാന്ന് മുൻപ് കണ്ടിട്ടില്ല..’ നിമിഷങ്ങൾ കൊണ്ട് എല്ലാം നഷ്ടപ്പെട്ട ഒരു മനുഷ്യന്റെ വിലാപമാണ്.

ഇടമലക്കുടിയുടെ വാതിലായിരുന്ന പെട്ടിമുടി ഗ്രാമം ഇപ്പോൾ ഒരു മൺകൂന മാത്രമാണ്. നാലുസംഘങ്ങളായാണ് ഇവിടെ തിരച്ചില്‍ നടത്തുന്നത്. മൃതദേഹങ്ങൾ രാജമല ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടു നൽകുമെന്ന് ദേവികുളം സബ് കലക്ടർ പ്രേംകൃഷ്ണൻ  പറഞ്ഞു. രക്ഷാ പ്രവർത്തനത്തിനു കൂടുതൽ സേനാ അംഗങ്ങളെ എത്തിക്കുമെന്ന് ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് പറഞ്ഞു. വിഡിയോ കാണാം.