ഓടുന്നതിനിടെ കാർ കത്തിനശിച്ചു; അച്ഛനും മകനും അദ്ഭുത രക്ഷപെടൽ

സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് നീങ്ങുന്നതിനിടെ കാറിൽ തീപിടിത്തം. ചവറ ശങ്കരമംഗലത്താണ് സംഭവം. വെള്ളിയാഴ്ച ഉച്ചയോടെയാണ്  മേക്കാട് സ്വദേശിയുടെ കാറിൽ തീപിടിച്ചത്. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ടതും ഉടമസ്ഥനായ വേണുഗോപാല പിള്ളയും മകനും ഇറങ്ങി ഓടി. പിന്നാലെ കാർ പൂർണമായും കത്തിയമരുകയായിരുന്നു. 

ചവറയിൽ നിന്നും അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകളെത്തിയാണ് തീ അണച്ചത്. കാറിലുണ്ടായിരുന്നവർ ഉടൻ തന്നെ പുറത്ത് കടന്നതിനാൽ വലിയ അപകടം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്ന് അഗ്നിശമനസേന പറഞ്ഞു.