ആരാധനാലയങ്ങളുടെ ഹാളുകള്‍ 'നെല്ലറ'യാക്കി കർഷകർ; മാതൃകയായി കൊഴുക്കുള്ളി

നെല്ലുണക്കാന്‍ സ്ഥലമില്ലാതെ വിഷമിച്ച കര്‍ഷകര്‍ക്കായി തൃശൂര്‍ കൊഴുക്കുള്ളിയില്‍ ആരാധാനാലയങ്ങളുടെ ഹാളുകള്‍ വിട്ടുക്കൊടുത്തു. കൊഴുക്കുള്ളി നിത്യസഹായ മാതാ പള്ളിയും ചീരക്കാവ് രുധിരമാല ഭഗവതി ക്ഷേത്രവുമാണ് മാതൃക കാട്ടിയത്. 

കൃഷി ഉപജീവനമാക്കിയ ഒട്ടേറെ പേരുണ്ട് തൃശൂര്‍ കൊഴുക്കുള്ളിയില്‍. വന്‍തോതില്‍ ഇക്കുറി നെല്‍കൃഷി ചെയ്തു. ലോക്ഡൗണ്‍ കാരണം കൊയ്ത്തു വൈകി. ഇടവപ്പാതിയില്‍ കൊയ്ത്തു നടത്തേണ്ട അവസ്ഥ. മഴ തുടങ്ങിയതിനാല്‍ നെല്ലുണക്കാന്‍ വഴിയില്ല. പഞ്ചായത്തു പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ ആരാധാനാലയങ്ങളെ സമീപിച്ചു.

ആരാധാനാലയങ്ങളുടെ ഈ മാതൃകയില്‍ കര്‍ഷകര്‍ സന്തോഷത്തിലാണ്. ലോക്ഡൗണ്‍ കാരണം പൂട്ടിക്കിടക്കുന്ന ഇത്തരം ഹാളുകള്‍ എങ്ങനെ ഉപയോഗിക്കാമെന്നതിന്റെ ഉദാഹരണമാണ് കൊഴുക്കുള്ളിയിലേത്.