കോവിഡ് രോഗികളുടെ എണ്ണം രണ്ടക്കം കടന്നു; കരുതലിൽ ആശങ്കവേണ്ട

സംസ്ഥാനത്ത് ഇന്നും കോവിഡ് രോഗികളുടെ എണ്ണം രണ്ടക്കം കടന്നു. 53 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തും കണ്ണൂരും  12പേര്‍ക്ക് വീതവും,  മലപ്പുറത്തും കാസര്‍കോട്ടും 5 പേര്‍ക്ക് വീതവും, ആലപ്പുഴ , എറണാകുളം , പാലക്കാട്  ജില്ലകളില്‍ 4 പേര്‍ക്ക് വീതവും കോവിഡ് ബാധിച്ചു. ,   ഒരാള്‍ തമിഴ്നാട്ടുകാരനാണ്. 47 പേരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയവരാണ്. അഞ്ച് പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗബാധ. പാലക്കാട് ആരോഗ്യപ്രവര്‍ത്തകയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ ചികില്‍സയിലുള്ളവരുടെ എണ്ണം 322 ആയി. അഞ്ചുപേര്‍ ഇന്ന് രോഗമുക്തി നേടി. 18 പുതിയ ഹോട്സ്പോട്ടുകളാണ് ഇന്ന് പ്രഖ്യാപിച്ചത്.