പുല്ലു പോലും മുളയ്ക്കില്ലെന്ന് വിധിയെഴുതി; ഇന്ന് കൂട്ടായ്മയുടെ പച്ചപ്പുമായി ഒരു ഗ്രാമം; കയ്യടി

ഉപ്പുരസമുള്ള തീരദേശ മണ്ണിലും പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളവുമായി എറണാകുളം വടക്കേക്കര പഞ്ചായത്ത്. നാട്ടിലെ നാലായിരത്തിലധികം വീടുകളില്‍ പച്ചക്കറിത്തോട്ടം ഒരുക്കിയിരിക്കുന്നു ഈ തീരദേശഗ്രാമം.

പുല്ലുപോലും മുളയ്ക്കില്ലായെന്ന് പഴമക്കാര്‍ വിധിയെഴുതിയ മണ്ണിലാണ് കൂട്ടായ്മയുടെ ഈ പച്ചപ്പ്. മുനമ്പം അഴിമുഖത്തോട് ചേര്‍ന്ന് ഉപ്പുവെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന വടക്കേക്കര പഞ്ചായത്തില്‍നിന്നുള്ള കാഴ്ചയാണിത്. പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തതയിലേക്ക് കുതിക്കുകയാണ് ഈ തീരദേശ ഗ്രാമം. കൃഷിഭവന്റെയും, കുടുംബശ്രീയുടെയും സഹകരണത്തോടെ സ്വാശ്രയസംഘങ്ങളും കൂട്ടായ്മകളും രൂപീകരിച്ചാണ് കൃഷി വ്യാപനം. വിത്തും തൈകളും സൗജന്യമായി നല്‍കി. നാടാകെ പച്ചക്കറിയെന്ന പഞ്ചായത്തിന്റെ ലക്ഷ്യം നാടൊന്നാകെ ഏറ്റെടുത്തതോടെ പദ്ധതി വിജയിച്ചു.

തരിശുരഹിത പഞ്ചായത്തെന്ന ലക്ഷ്യം കൈവരിക്കാന്‍ യുവാക്കളും മുന്‍പന്തിയിലുണ്ട്.