ഈ നമ്പറിൽ വിളിക്കൂ; കാൻസറിനുള്ള മരുന്നുകൾ വീട്ടിലെത്തും; അതിജീവനം

കൊറോണ വൈറസ് കോവിഡ് 19 പ്രതിരോധത്തിലാണ് കേരളം. അതിനിടയിൽ മറ്റ് രോഗങ്ങളാൽ ദുരിതത്തിലാകുന്നവരുടെ എണ്ണവും ഏറുകയാണ്. മരുന്നുകൾ കൃത്യമായി ലഭിക്കാത്ത സംഭവങ്ങളും കേരളത്തിൽ പല ജില്ലകളിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് സംസ്ഥാന യുവജന കമ്മിഷൻ. 

കാൻസർ രോഗികൾക്കുള്ള മരുന്നുകൾ സൗജന്യമായി അവരുടെ വീട്ടിലെത്തിക്കുന്ന പദ്ധതിയാണ് ആരംഭിച്ചിരിക്കുന്നത്. ഡോക്ടറുടെ നിർദേശപ്രകാരം ഒരു മാസത്തേക്കുള്ള ഇഞ്ചക്ഷൻ ഒഴികെയുള്ള മരുന്നുകളാണ് ഇത്തരത്തിൽ വിതരണം ചെയ്യുന്നത്. പാവപ്പെട്ടവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് ആർ.സി.സി നിരക്കിലുമാണ് മരുന്നുകൾ ലഭിക്കുക. 

യുവജനകമ്മിഷനും കേരള ഫയർ ഫോഴ്സും ഒരുമിച്ചാണ് മരുന്നുകൾ വീട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതെന്ന് യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം പറഞ്ഞു.

ബന്ധപ്പെടേണ്ട നമ്പർ:

അഡ്വ. എം. രൺദീപ്– 9288559285

ആർ. മിഥുൻഷാ– 9061304080