തളരാൻ മനസില്ല; കീമോയ്ക്കു വേണ്ടി ബിരിയാണി വിൽക്കാനിറങ്ങിയ സാരിക

ജീവിതത്തിൽ ഏറ്റവും വേദനാജനകമായ അവസ്ഥ എന്താണെന്നു ചിന്തിച്ചിട്ടുണ്ടോ?. ഒറ്റപ്പെട്ടലാണ് ആ അവസ്ഥ. അനുഭവിച്ചവർക്കു മാത്രമേ അതറിയൂ. കൂടെ ഒരു മഹാരോഗം കൂടി കൂട്ടിനുണ്ടെങ്കിൽ എന്തായിരിക്കും സ്ഥിതി? അങ്ങനെയുള്ളവർ നമുക്കു ചുറ്റും ധാരാളം ഉണ്ട്. ഒഴുക്കിനെതിരെ ചങ്കൂറ്റത്തോടെ നീന്തുന്ന അവരാണ് യഥാർഥ പോരാളികൾ. ജീവിതം പറിച്ചെടുക്കാൻ വന്ന കാൻസർ എന്ന വില്ലനെ മനക്കരുത്ത് കൊണ്ട് നേരിട്ട സാരിക എന്ന യുവതിയെക്കുറിച്ച് ലക്ഷ്മി ജയൻ സോഷ്യൽമീഡിയയിൽ പങ്കു വച്ച കുറിച്ച് ഏവർക്കും പ്രചോദനം നൽകുന്നതാണ്. 

കുറിപ്പിന്റെ പൂർണരൂപം

പ്രതീക്ഷിക്കാതെ ഒറ്റപെട്ടു പോയവരെ കുറിച്ചായിരുന്നു ഞാൻ ആലോച്ചിരുന്നത്. താങ്ങാൻ ആളുണ്ടായിട്ടും ഞാൻ തകർന്നു പോയെങ്കിൽ ആരും ഇല്ലാതെ ആകുന്ന ആ അവസ്ഥ എന്ത് ഭയാനകം ആയിരിക്കും ഇല്ലേ???

അങ്ങനെയുമുണ്ട് നമുക്കിടയിൽ ഒരുപാട് പേർ. പുഞ്ചിരിയുടെ മുഖം മൂടിയിൽ ശോകത്തെ ഇരുട്ടറയിൽ തള്ളിയവർ...നിങ്ങൾ താങ്ങായി നിൽക്കും എന്ന് പ്രതീക്ഷിച്ചു ജീവിക്കുന്നവരെ നിങ്ങൾ തഴയുമ്പോൾ ഒന്നോർക്കുക ഓരോ കണക്കും മുകളിൽ ഉള്ള ആള് രേഖപ്പെടുത്തുന്നുണ്ടെന്നു.. നമ്മൾ വിതയ്ക്കുന്നതേ നമ്മൾ കൊയ്യുള്ളു എന്ന്...നെഞ്ചോട് ഞാൻ ചേർത്ത് പിടിച്ച കുറച്ചു പേരിൽ രണ്ടു പേരെ കുറിച്ച് ഞാൻ പറയട്ടെ. 

ജീവിതം പൊരുതി ജീവിക്കുന്നവർ....എനിക്ക് ഒരുപാട് ബഹുമാനം... തോന്നിയിട്ടുള്ളവർ... സാരിക ..രണ്ട് പ്രാവശ്യം ജീവിതം പറിച്ചെടുക്കാൻ വന്ന കാൻസർ എന്ന വില്ലനെ മനക്കരുത്ത് കൊണ്ട് നേരിട്ടവൾ. ഒറ്റയ്ക്ക് നിന്ന് പൊരുതിയവൾ. ഓരോ പ്രാവിശ്യത്തെ കീമോയ്ക്കും വേണ്ടി സ്വന്തമായി അധ്വാനിച്ചു പണം കണ്ടെത്തേണ്ടി വരുന്നവൾ. മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടാതെ ബിരിയാണി ഉണ്ടാക്കി വിറ്റു ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന സാരികയോട് എനിക്ക് ബഹുമാനത്തിൽ അല്ലാതെ സംസാരിക്കാൻ പറ്റിയിട്ടില്ല. ഇന്നു ഞാൻ വിളിക്കുമ്പോഴും കീമോ കഴിഞ്ഞു വന്നതിന്റെ ഷീണം ആയിരുന്നു. ഓർക്കുമ്പോൾ നെഞ്ച് പൊടിയും. അവൾ എന്ത് കഴിക്കും? രാത്രി എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ ആരുണ്ട് കൂടെ? ശർദിൽ ഉണ്ടാകുമോ?.

ആലോചിച്ചു നോക്കു.ഒരു പനി വന്നാൽ പോലും നമ്മൾ ഒറ്റയ്ക്ക് ആണെങ്കിൽ ഉള്ള അവസ്ഥ. ജീവിതം മടുത്തു തുടങ്ങി എന്ന് തോന്നുമ്പോൾ... ഇഷ്ടപെട്ട വസ്ത്രങ്ങൾ കിട്ടാതെ വരുമ്പോൾ.. വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം രുചി ഇല്ലാതെ വരുമ്പോൾ...

ഓർക്കുക ഇതൊന്നും ഇല്ലാത്ത ഒരുപാട് പേർ നമ്മുക്കിടയിൽ ഉണ്ട്. നമ്മൾ അറിയാതെ പോകുന്ന ഒരുപാട് പേർ. ഒരുനിമിഷം മാറ്റി വെച്ച് ഒന്ന് കണ്ണ് തുറന്നു നോക്കിയാൽ നമുക്ക് ചുറ്റും കാണാവുന്ന ഒരുപാട് പേർ.

(എന്റെ കഴിഞ്ഞ ആർട്ടിക്കിളിന് ശേഷം മെസഞ്ചറിൽ ഒരുപാട് പേർ സഹായിക്കാൻ താൽപര്യം ഉണ്ടെന്ന് പറഞ്ഞിരുന്നു..

സാരികയുടെ നമ്പർ ഞാൻ താഴെ കൊടുക്കുന്നു. എന്ത് സഹായം വേണമെങ്കിലും നിങ്ങൾക്ക് ചെയ്യാം.

Sarika Sarikuttan :- # +917306613807.

Google Pay #7306613807

ഈ ഒരവസ്ഥയിൽ  ഉള്ള ഒരാളെ ബുദ്ധിമുട്ടിക്കാൻ ആയിട്ടോ വിഷമിപ്പിക്കാൻ ആയിട്ടോ നിങ്ങൾ ആരും വിളിക്കില്ല എന്ന വിശ്വാസം എനിക്കുണ്ട്)