ലോക്ഡൗൺ; രണ്ടാമത്തെ ഓൺലൈൻ വിവാഹം ഗുജറാത്തിൽ നടന്നു

ലോക്ഡൗൺ കാരണം ഇന്ത്യയിൽ രണ്ടാമത്തെ ഓൺലൈൻ കല്യാണം ഗുജറാത്തിൽ നടന്നു. കഴിഞ്ഞ മാസം ബിഹാറിലായിരുന്നു ലൈവ് സ്ട്രീമിങ് വഴി നടന്ന ആദ്യ കല്യാണം. ലോക് ഡൗൺ നിയന്ത്രണങ്ങൾ നീണ്ടു പോയാൽ കൂടുതൽ പേർ സമാന രീതി പിന്തുടർന്നേക്കും

ലോക് ഡൗൺ കാരണം രാജ്യത്തെ നൂറുകണക്കിന് കല്യാണങ്ങൾ മാറ്റിവച്ചു. ലോക് ഡൗൺ കഴിഞ്ഞാലും നിയന്ത്രണങ്ങൾ തുടരുമെന്ന മുന്നറിയിപ്പാണ് പലരെയും ബദൽ മാർഗങ്ങൾക്ക് പ്രേരിപ്പിക്കുന്നത്. ഔറംഗാബാദിൽ നടന്ന ഓൺലൈൻ നിഖാഹിൽ വരൻ്റെയും വധുവിൻ്റെയും വീട്ടുകാർ അവരവരുടെ വീടുകളിൽ നിന്നും പങ്കെടുത്തു. കഴിഞ്ഞ മാസം പട്നയിലും സമാന രീതിയിൽ നിഖാഹ് നടന്നു

യാത്രാവിലക്ക് കാരണംഅമേരിക്കയിൽ നടന്ന കല്യാണത്തിന് ഇന്ത്യയിലെ വരൻ്റെ വീട്ടുകാർ പങ്കെടുത്തതും ഓൺലൈനായാണ്