ബാക്കി പാൽ അതിഥി തൊഴിലാളികളുടെ ക്യാംപിലേക്ക്; പുതുവഴി തുറന്ന് മുഖ്യമന്ത്രി

മിൽമയുടെ ശേഖരണത്തിൽ പാൽ വലിയ തോതിൽ വർധിക്കുന്ന സാഹചര്യം വന്നതോടെ ഇത് അങ്കനവാടികളിലൂടെ വിതരണം ചെയ്യുെമന്ന് മുഖ്യമന്ത്രി. അതിഥി തൊഴിലാളികളുടെ ക്യംപുകളിലും ബാക്കി വരുന്ന പാൽ വിതരണം ചെയ്യാനും തീരുമാനമായി. നിലവിൽ 1,80,000 ലീറ്റർ പാൽ മിച്ചമായി വരുന്ന അവസ്ഥയിലാണ് സർക്കാർ നീക്കം. തമിഴ്നാട് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് പ്രതിദിനം 50,000 ലീറ്റർ പാൽ ഈറോഡിലുള്ള പാൽപ്പൊടി ഫാക്ടറിയിൽ എടുക്കാമെന്ന് തമിഴ്നാട് സർക്കാരുമായി ധാരണയായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം സംസ്ഥാനത്ത് ഇന്ന് 24 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസർകോട് 12, എറണാകുളം 3, തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കണ്ണൂർ രണ്ടു വീതം, പാലക്കാട് ഒന്ന് എന്നിവിടങ്ങളിലാണ് പുതിയ കേസുകൾ. തിരുവനന്തപുരത്തും കോഴിക്കോടും ഓരോരുത്തർക്കു രോഗം മാറി. ആകെ 265 പേർക്കു രോഗം സ്ഥിരീകരിച്ചു. 237 പേർ ചികിത്സയിലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 9 പേർ വിദേശത്തു നിന്ന് വന്നവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞത്:

പുതിയ നിയമം പ്രയോഗിക്കും

ലോക്ഡൗണ്‍ ലംഘിച്ചാല്‍ പുതിയ പകര്‍ച്ചവ്യാധി നിയമം പ്രയോഗിക്കും :മുഖ്യമന്ത്രി

കേസെടുക്കലും അറസ്റ്റും വാഹനം പിടിച്ചെടുക്കലും മാത്രമാവില്ല ഇനിയുള്ള നടപടി

ഇന്നത്തെ പ്രധാനതീരുമാനങ്ങള്‍

ക്വാറന്റീനിലുള്ളവരുടെ ക്ഷേമപെന്‍ഷന്‍ ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കും 

മില്‍മ പാലും പാലുല്‍പ്പന്നങ്ങളും കണ്‍സ്യൂമര്‍ഫെഡ് വഴിയും വിതരണം ചെയ്യും

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വീടുകളില്‍ സൗജന്യ അരി എത്തിക്കും

റേഷന്‍ കടകളില്‍ അളവ് കുറച്ചുനല്‍കിയാല്‍ കര്‍ശന നടപടി : മുഖ്യമന്ത്രി

കോവിഡിന്റെ പേരില്‍ ആര്‍സിസിയില്‍ കാന്‍സര്‍ ചികില്‍സ മുടങ്ങരുത്

വിദൂരസ്ഥലങ്ങളില്‍ മരുന്ന് എത്തിക്കാന്‍ പൊലീസ് സംവിധാനമൊരുക്കും

കൗണ്‍സലിങ് വിപുലമാക്കും

കോവി‍‍ഡ് സൃഷ്ടിച്ച മാനസികസംഘര്‍ഷം കുറയ്ക്കാന്‍ 947 കൗണ്‍സിലര്‍മാര്‍

കേന്ദ്രത്തോട് അഭ്യര്‍ഥന

വിദേശത്തുനിന്ന് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ചരക്കുവിമാനം വേണം

ക്വാറന്റീന്‍ നിര്‍ദേശിക്കുന്നവര്‍ക്ക് എംബസികള്‍ ആവശ്യമായ സൗകര്യം ഒരുക്കണം

വിദേശത്തെ ഇന്ത്യന്‍ നഴ്സുമാര്‍ക്ക് സുരക്ഷയൊരുക്കണം

പൊലീസിനും റേഷന്‍ വ്യാപാരികള്‍ക്കും LPG വിതരണക്കാര്‍ക്കും ഇന്‍ഷുറന്‍സ് വേണം

60 പേര്‍ നിരീക്ഷണത്തില്‍

തബ്‍ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 60 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തില്‍

തബ്‍ലീഗിന്റെ കാര്യത്തില്‍ പ്രത്യേകഭയപ്പാടിന്റെ ആവശ്യമില്ല

രോഗകാലത്ത് വര്‍ഗീയവിളവെടുപ്പ് നടത്താന്‍ ആരും തുനിയേണ്ട