കോവിഡിനെ വെല്ലുവിളിച്ച് നാട്ടുകാർ നിരത്തിൽ; ആലപ്പുഴയിൽ കർശന നടപടി

നിയന്ത്രണങ്ങള്‍ ലംഘിച്ച് നാട്ടുകാര്‍ നിരത്തിലിറങ്ങിയതോടെ ആലപ്പുഴയില്‍ സര്‍ക്കാര്‍ നടപടികള്‍ കര്‍ശനമാക്കി. അനാവശ്യമായി വാഹനങ്ങള്‍ നിരത്തിലിറക്കിയതിന് ഇന്നലെ 408 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. കലക്ടറും ജില്ലാപൊലീസ് മേധാവിയും നേരിട്ടിറങ്ങിയാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് 

അത്യാവശ്യ കാര്യങ്ങള്‍ക്കെന്നോണമാണ് പലരുടെയും അനാവശ്യ യാത്ര. അത്തരക്കാരെ വഴിതടഞ്ഞ് വീട്ടിലേക്ക് തന്നെ വിടുന്നു. അല്ലാത്തവരെ ഉപദേശിക്കുന്നു. ജില്ലയില്‍ 144 പ്രഖ്യാപിച്ചിട്ടും അതിന്റെ ഗൗരവം ജനങ്ങള്‍ക്ക് മനസിലാവാത്ത അവസ്ഥ. ഇനിയും പറഞ്ഞുമനസിലാക്കിക്കാന്‍ വയ്യെന്നാണ് പൊലീസിന്റെ പക്ഷം

അവശ്യസര്‍വീസായി അനുവദിക്കപ്പെട്ട കടകള്‍കളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കേസെടുക്കുമെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. 

നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്കെതിരെ രണ്ടുദിവസങ്ങള്‍ക്കിടെ 709 കേസുകളാണ് ആലപ്പുഴ ജില്ലയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.