'നിയമനങ്ങള്‍ വേഗത്തിലാക്കണം'; ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്സിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ച്

നിയമനങ്ങള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍റെ സെക്രട്ടറിയേറ്റ് മാര്‍ച്ച്. ഉദ്യോഗസ്ഥ പുനര്‍വിന്യാസം നടത്തി അവസരങ്ങള്‍ നഷ്ടപ്പെടുത്തരുതെന്നാണ്  ആവശ്യം.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

അപ്രഖ്യാപിത നിയമന നിരോധനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നാണ് ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴസ് അസോസിയേഷന്‍റെ ആരോപണം. 46000 പേരെ ഉള്‍ക്കൊള്ളിച്ച് ഒന്നര വര്‍ഷം മുന്‍പ് പ്രസിദ്ധീകരിച്ച റാങ്ക്്ലിസ്റ്റില്‍ നിന്നു 3000 പേര്‍ക്ക് മാത്രമാണ് നിയമനം നല്‍കിയത്

ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴസ് അസോസിയേഷന്‍ നിലവിലെ ഒഴിവുകള്‍ പുനര്‍വിന്യാസത്തിലൂടെ നികത്തുമെന്നുള്ള സര്‍ക്കാര്‍ പ്രഖ്യാപനം യുവാക്കളോടുള്ള വെല്ലുവിളിയാണെന്നു പ്രതിപക്ഷ നേതാവ് ആരോപിച്ചു.