വ്യാപക കൃഷി നാശം; കാട്ടാനപ്പേടിയില്‍ വിറങ്ങലിച്ചു പത്ത് ഗ്രാമങ്ങള്‍

തൃശൂര്‍ പോത്തന്‍ചിറ, അമ്പനോളി മേഖലയില്‍ കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു. മൂന്നു പഞ്ചായത്തുകളിലായി പത്തു ഗ്രാമങ്ങള്‍ കാട്ടാനപ്പേടിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു

ല്‍ ആനയിറങ്ങും. പിന്നെ, നേരം വെളുക്കും വരെ കൃഷിയിടത്തിലാണ് ആനക്കൂട്ടം. പതിനൊന്നു ആനകളെ വരെ ഒറ്റയടിയ്ക്കു നാട്ടുകാര്‍ കണ്ടു. വീടിനു പുറത്തേയ്ക്കു ഇറങ്ങാന്‍ ആളുകള്‍ക്കു േപടിയാണ്. ബൈക്ക് യാത്രക്കാര്‍ക്കു നേരയും ആനയുടെ ആക്രമണമുണ്ടായി. യാത്രക്കാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പത്തു ഗ്രാമങ്ങളിലായി അഞ്ഞൂറോളം കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. ഇവരുടെ, കൃഷിവിളകള്‍ നശിപ്പിക്കപ്പെട്ടു. നൂറിലേറെ തെങ്ങുകളും കവുങ്ങുകളും ആനകള്‍ നശിപ്പിച്ചു. ഇതിനു പുറമെ, പ്ലാവും മാവും മറിച്ചിട്ടു. കാര്‍ഷിക വരുമാനത്തെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങള്‍ കടക്കെണിയിലാണ്.

വനാതിര്‍ത്തിയില്‍ കിടങ്ങ് സ്ഥാപിച്ചില്ലെങ്കില്‍ കാട്ടാനകളെ തുരത്താന്‍ കഴിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. സൗരോര്‍ജ വേലി കെട്ടിയിട്ടും ആന അതു തകര്‍ക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഉചിതമായ ഇടപെടലാണ് നാട് പ്രതീക്ഷിക്കുന്നത്