നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ ഷെയര്‍ ആന്റ് കെയര്‍; കടയുടെ പ്രവർത്തനം ഇന്ന് ആരംഭിക്കും

നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ കട പണിതു കൊടുത്ത് തൃശൂര്‍ കുന്നംകുളത്തെ ഷെയര്‍ ആന്റ് കെയര്‍ സംഘടന. ഒന്നരലക്ഷം രൂപ മുടക്കി നിര്‍മിച്ച കട ഇന്നു തുറന്ന് പ്രവര്‍ത്തനം തുടങ്ങും. 

തൃശൂര്‍ എയാലില്‍ ആണ് നന്‍മയുടെ മാതൃക തീര്‍ത്ത് ഇങ്ങനെയൊരു കട പണിതത്. പതിനാറു വയസുകാരന്‍ റിഥിന്‍രാജ് ജന്‍മനാ കിടപ്പിലായിരുന്നു. റിഥിന്‍രാജിനെ പരിപാലിക്കാന്‍ അച്ഛന്‍ മണിരാജ് മാത്രമേയുള്ളൂ. അമ്മ പ്രതീഈയിടെ മരിച്ചു. അമ്മയുള്ളപ്പോള്‍ അച്ഛന്‍ കൂലിപ്പണിക്കു പോയാണ് കുടുംബംപോറ്റിയിരുന്നത്. റിഥിന്‍രാജിന്റെ സഹോദരി ഹൃദ്യയാകട്ടെ ചൊവന്നൂര്‍ സ്കൂളിലെ വിദ്യാര്‍ഥിനിയാണ്. ഈ സ്കൂളിലെ അധ്യാപകരാണ് കുടുംബത്തിന്റെദുരിതമറിഞ്ഞ് കുന്നംകുളം ഷെര്‍ ആന്റ് കെയര്‍ സംഘടനയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. മകനെ പരിപാലിക്കുന്നതോടൊപ്പം അച്ഛന് ഉപജീവനവും ഉറപ്പാക്കാനാണ് ഈ കട പണിതു കൊടുത്തത്.

ചുരുങ്ങിയ രീതിയിലാണ് ഇപ്പോള്‍ കട ഒരുക്കിയിട്ടുള്ളത്. നാട്ടുകാര്‍ കനിഞ്ഞാല്‍ കട വിപുലപ്പെടുത്താം. വീടു പണിയാന്‍ സഹകരണ ബാങ്കില്‍ നിന്ന്

എടുത്ത നാലു ലക്ഷം രൂപ വായ്പ കുടിശികയുണ്ട്. ഈ വായ്പ അടച്ചു തീര്‍ക്കാന്‍ സന്‍മനസുള്ളവര്‍ കനിയണം. റിഥിന്‍രാജിന്റെ പേരില്‍തന്നെയാണ് കട പ്രവര്‍ത്തനം തുടങ്ങുന്നത്. ഒരു കുടംബത്തിന്‍റെ കണ്ണീരൊപ്പാനാണ് ഈ ശ്രമം.