ഒരാണ്ട് കഴിഞ്ഞു; നവീകരണം പൂർത്തിയാകാതെ ബാലുശ്ശേരി ടൗൺ; പ്രതിഷേധം

ഒരുവര്‍ഷം കഴിഞ്ഞിട്ടും കോഴിക്കോട് ബാലുശ്ശേരി ടൗണ്‍ നവീകരണം പൂര്‍ത്തിയായില്ല. നടപടിയാവശ്യപ്പെട്ട് പുരുഷന്‍ കടലുണ്ടി എംഎല്‍എ പൊതുമരാമത്ത് വകുപ്പിന് കത്തയച്ചു. നിര്‍മാണങ്ങള്‍ മുടങ്ങിയതിനാല്‍ ടൗണില്‍ ഗതാഗത കുരുക്ക് രൂക്ഷമാണ്.  

പതിവ് ഗതാഗതകുരുക്കിന് പിന്നാലെയാണ് ടൗണ്‍ നവീകരണമെത്തിയത്. ഇതോട ഒരുവര്‍ഷമായി ബാലുശ്ശേരി ഊരാകുടുക്കിലാണ്. റോഡ് ഉയര്‍ത്തി ഓവുചാല്‍ നിര്‍മിക്കാന്‍ മൂന്നുകോടി രൂപയാണ് അനുവദിച്ചത്. ഓവുചാല്‍ പാതി നിര്‍മിച്ചു. എന്നാല്‍ റോഡ് ഉയര്‍ത്തല്‍ ജോലി നിറുത്തിയിട്ട് ആഴ്ചകളായി.

കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ടൗണ്‍ നവീകരണത്തിന്റ പ്രവൃത്തി ഉദ്ഘാടനം നടന്നത്. നാട്ടുകാരെ ദുരിതത്തിലാക്കി ഇഴയുന്ന ജോലി വേഗത്തില്‍ പൂര്‍ത്തികരിക്കണമെന്നാവശ്യപ്പെട്ടാണ് സ്ഥലം എംഎല്‍എ കത്ത് നല്‍കിയിരിക്കുന്നത്.