നിലവാരമില്ലാത്ത ഹെൽമറ്റിന് പിടിവീഴും; കർശന നടപടിയെന്ന് മന്ത്രി

നിലവാരമില്ലാത്ത ഹെല്‍മറ്റ് വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. കടകളില്‍ പരിശോധനയ്ക്കെത്തുന്ന മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധിക്കുന്നത് തട്ടിപ്പ് മറയ്ക്കാനാണ്. ബോധവല്‍ക്കരണത്തിനൊപ്പം നിയമലംഘനങ്ങള്‍ കൃത്യമായി പരിശോധിച്ച് പിഴയീടാക്കുമെന്നും ശശീന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.  

വാഹനപരിശോധനയില്‍ മുടക്കമുണ്ടാകില്ല. നിയമം ലംഘിക്കുന്നവര്‍ പിഴയടച്ചേ മതിയാകൂ. ഗുണനിലവാരമുള്ള ഹെല്‍മറ്റിനായുള്ള അന്വേഷണത്തിനിടയിലാണ് വാഹനയാത്രികരെ തട്ടിപ്പുകാര്‍ കുടുക്കാന്‍ ശ്രമിക്കുന്നത്. ചില വ്യാപാരികള്‍ നിലവാരമില്ലാത്ത ഹെല്‍മറ്റുകള്‍ വില്‍ക്കുന്നതായി കണ്ടെത്തിയിയിട്ടുണ്ട്. ഇവരെ കൈയ്യോടെ പിടികൂടാന്‍ ഇടവേളകളില്‍ പരിശോധനയുണ്ടാകും. 

ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹനവകുപ്പ് കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച പ്രചരണ റാലി യാത്ര ചെയ്ത് മന്ത്രി ഉദ്ഘാടനം ചെയ്തു. സന്നദ്ധപ്രവര്‍ത്തകരും വിദ്യാര്‍ഥികളുമുള്‍പ്പെടെ ജീവന്‍ സുരക്ഷിതമാക്കണമെന്ന പ്ലക്കാര്‍ഡുമായി നഗരം ചുറ്റി