പരിസ്ഥിതി ലോല മേഖലാ ഇളവ്: ഉത്തരവില്‍ നിയമപരമായി ഇടപെടും: മന്ത്രി

സുപ്രീംകോടതി ഉത്തരവില്‍  നിയമപരമായി ഇടപെടുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. ഡല്‍ഹിയിലെ കേരളത്തിന്‍റെ സ്റ്റാന്‍ഡിങ് കൗണ്‍സിലുമായും എജിയുമായും ചര്‍ച്ച നടത്തും. 

ആവശ്യമെങ്കില്‍ രാഷ്്ട്രീയ ഇടപെടലും നടത്തുമെന്ന് മന്ത്രി. ജനവാസമേഖലകളെ പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് നിലപാടെന്നും എ.കെ.ശശീന്ദ്രന്‍ മനോരന്യൂസിനോട് പറഞ്ഞു.