വിശ്വാസിക്കും അവിശ്വാസിക്കും അരിവാൾ ചുറ്റികക്ക് വോട്ടുചെയ്യാം: കോടിയേരി

വിശ്വാസിക്കും അവിശ്വാസിക്കും വോട്ടു ചെയ്യാൻ പറ്റുന്ന ചിഹ്നമാണ് അരിവാൾ ചുറ്റികയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മഞ്ചേശ്വരത്ത്  വിശ്വാസിയെ പരാജയപ്പെടുത്താനാണ് യുഡിഎഫ് പറയുന്നത്.  ശങ്കർ റൈ വിശ്വാസിയായതാണ് ബി.ജെ.പിയുടേയും കോൺഗ്രസിന്റെയും പ്രശ്നം. വിശ്വാസികളെ  സിപിഎമ്മിൽ നിന്ന് അകറ്റാനുള്ള പ്രചാരണമാണ് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.