തിരുവോണത്തിനു ഔട്്ലെറ്റ് അവധി; മദ്യം കിട്ടാൻ പാട്പെടും

തിരുവോണത്തിനു ബവ്റിജസ് , കണ്‍സ്യൂമര്‍ഫെഡ് ഔട്്ലെറ്റുകള്‍ ഇത്തവണയും പ്രവര്‍ത്തിക്കില്ല.  ബാറുകള്‍ പ്രവര്‍ത്തിക്കും. കഴിഞ്ഞ വര്‍ഷം മുതലാണ് ഔട്്ലെറ്റുകള്‍ക്ക് അവധി നല്‍കി തുടങ്ങിയത്. എന്നാല്‍ ബാറുകള്‍ക്ക് അവധി ബാധകമാകാത്തത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു

മന്ത്രിതല യോഗത്തിലാണ് തിരുവോണ ദിവസത്തെ അവധി തുടരാന്‍ തീരുമാനിച്ചത്. അതായത് കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും തിരുവോണത്തിനു ഔട്്ലെറ്റുകള്‍ അടഞ്ഞു കിടക്കും. എന്നാല്‍ ബാറുകള്‍ക്ക് അവധി ബാധകമാക്കേണ്ടെന്നും സര്‍ക്കാര്‍ തീരുമാനിച്ചു. ബവ്റിജസ് കോര്‍പറേഷന്‍റെ 270 ഉം കണ്‍സ്യൂമര്‍ഫെഡിന്‍റെ 34 ഉം ഔട്്ലെറ്റുകളുമാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഡ്രൈ ഡേ പ്രഖ്യാപിക്കുന്നതിനു പകരം ബാറുകള്‍ക്ക് മാത്രം പ്രവര്‍ത്തനാനുമതി നല്‍കുന്നത് ലാഭം നേടുന്നതിനു സഹായിക്കാന്‍ വേണ്ടിയാണെന്നായിരുന്നു പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്. വലിയ വരുമാനമാണ് തിരുവോണദിവസം തുറക്കുന്നതുകൊണ്ട് ബവ്റിജസ്,കണ്‍സ്യൂമര്‍ഫെഡ് ഔട്്ലെറ്റുകള്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ തൊഴിലാളികളുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു തിരുവോണദിവസത്തെ അവധി എന്നാണ് സര്‍ക്കാര്‍ വാദം. ബോണസ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കഴിഞ്ഞത്തവണത്തേതിനു സമാനമായി നല്‍കാനും തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ തവണ 29.5 ശതമാനമായിരുന്നു എക്സ്ഗ്രേഷ്യ ഉള്‍പ്പെടെയുള്ള ബോണസ്. ഈ വര്‍ഷം സ്ഥിരപ്പെടുത്തിയ ലേബല്ലിങ് തൊഴിലാളികള്‍ക്കും ആനുകൂല്യം ലഭിക്കും