ആറുമാസമായി ശമ്പളമില്ല; ബി.എസ്.എൻ.എൽ കരാർ ജീവനക്കാർ സമരത്തിൽ

ആറുമാസമായി ശമ്പളം കിട്ടാതെ ബി.എസ്.എന്‍.എല്‍ കരാര്‍ ജീവനക്കാര്‍. ശമ്പളം ചോദിച്ച ജീവനക്കാരെ പിരിച്ചുവിടുന്നതായും പരാതി. സി.ഐ.ടി.യു വിന്‍റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ചീഫ് ഓഫിസിനു മുന്നിലും ജില്ലാ ഓഫിസുകള്‍ക്കു മുന്നിലും ആരംഭിച്ച സമരം തുടരുന്നു. 

ആയിരക്കണക്കിനു  തൊഴിലാളികളാണ് വര്‍ഷങ്ങളായി ബി.എസ്.എന്‍.എല്ലില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നത്. ആറു മാസമായി ശമ്പളം ലഭിക്കുന്നില്ലെന്നു ഇവര്‍ പറയുന്നു. തുടര്‍ന്നാണ് സമരവുമായി രംഗത്തെത്തിയത്. സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കഴിഞ്ഞതിനാല്‍ വനിതാ തൊഴിലാളികളടക്കമുള്ളവരാണ് ഇപ്പോള്‍ പെരുവഴിയിലായിരിക്കുന്നത്. 

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ചീഫ് ഓഫിസിനും ജില്ലാ കേന്ദ്രങ്ങള്‍ക്കു മുന്നിലും ആരംഭിച്ച സമരം 58 ദിവസം പിന്നിട്ടു.