നന്മനിറഞ്ഞവർക്ക് നന്ദി; പ്രതീക്ഷയുടെ പുതുകിരണങ്ങളിൽ ശരണും കുടുംബവും

കണ്ണൂർ പെരളശ്ശേരിയിൽ ജന്മനാ വൈകല്യമുള്ള അഞ്ചര വയസുകാരന്റെ ചികിൽസ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഏറ്റെടുത്തു. കുട്ടിയുടെ സഹോദരിമാരുടെ പഠന ചിലവും ആശുപത്രി മാനേജ്മെന്റ് വഹിക്കും. ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞിരുന്ന  ശരണിന്റെയും അമ്മയുടെയും ദുരവസ്ഥ മനോരമ ന്യൂസിലൂടെ പുറത്ത് വന്നതോടെയാണ് സഹായ ഹസ്തങ്ങൾ നീണ്ടത്. മനോരമ ന്യൂസ് ഇപാക്ട്. 

പെരളശ്ശേരി ദുരിതാശ്വാസ ക്യാംപിലാണ് ഈ അമ്മയെയും മകനെയും കണ്ടുമുട്ടിയത്. ജന്മനാ വൈകല്യങ്ങളുമായി ജനിച്ച അഞ്ചര വയസുകാരനെ മടിയിൽ നിന്ന് താഴെ വക്കാൻ പോലുമാകാത്ത അവസ്ഥയിലായിരുന്നു ഈ 'അമ്മ. കൂലിപ്പണിക്കാരനാണ് ഭർത്താവ്. രണ്ടു പെണ്കുട്ടികളുമുണ്ട്. മനോരമ ന്യൂസിലൂടെ ദുരിതം മനസിലാക്കിയാണ് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സഹായ ഹസ്തം നീട്ടിയത്. 

സഹായിച്ചവരോട് , ദുരിത കാലത്ത് ഒപ്പം നിന്നവരോട് ഈ അമ്മയ്ക്ക് പറയാനുള്ളത് ഇതാണ്. വാടക വീട് സന്നദ്ധ പ്രവർത്തകർ വൃത്തിയാക്കി. ഇവർക്ക് പുതിയ വീട് നിർമിച്ചു നൽകാൻ  ചില പ്രവാസികളും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.