ആശങ്കയോടെ ക്യാംപിൽ നിന്ന് വീട്ടിലേക്ക്; ഇനിയെന്ത്?

വെള്ളം വലിഞ്ഞതോടെ ദുരിതാശ്വാസ ക്യാംപുകളിൽ നിന്ന് ആളുകൾ വീടുകളിലേക്ക് മടങ്ങി തുടങ്ങി. നാട്ടുകാരും സന്നദ്ധ പ്രവർത്തകരുമാണ് ശുചീകരണ പ്രവൃത്തികൾക്ക് നേതൃത്വം നൽകുന്നത്. വെള്ളത്തിൽ മുങ്ങികിടന്ന നൂറു കണക്കിന് വീടുകൾ താമസ യോഗ്യമല്ലാതായി തീർന്നിട്ടുണ്ട്. 

ചെളിയും മണ്ണും  നിറഞ്ഞു കിടക്കുകയാണ് ഓരോ വീടും. ഇഴ ജന്തുക്കളെയും കാണാം. വീട്ടുപകരണങ്ങൾ എല്ലാം നശിച്ചു. എല്ലാം പഴയ പടിയാകാൻ ഏറെ സമയമെടുക്കും.വൃത്തിയാക്കിയാൽ പോലും കട്ടിലും മേശയുമടക്കമുള്ളവ ഉപയോഗിക്കാനാകാത്ത സ്ഥിതിയാണ്. 

ക്ളോറിന് ഉപയോഗിച്ച് ശുചീകരണ പ്രവൃത്തി നടത്താൻ ആശാ വർക്കർമാരും രംഗത്തുണ്ട്.