ശക്തമായ കാറ്റും മഴയും; ആര്യനാട് വൻ കൃഷിനാശം; കർഷകന് കണ്ണുനീർ

തിരുവനന്തപുരത്തുണ്ടായ കാറ്റിലും മഴയിലും ആര്യനാട് പ്രദേശത്ത് വ്യാപക കൃഷിനാശം. ഇറവൂര്‍ ഏലായില്‍  15 ഒാളം ഹെക്ടര്‍ വാഴകൃഷിയാണ് കാറ്റില്‍ നശിച്ചത്. കനത്ത് കാറ്റും മഴയും കാട്ടാക്കട പ്രദേശത്താണ് നാശം വിതച്ചത്.വാഴ, ചീര, പയര്‍. വഴുതന,വെള്ളരി എന്നവയെല്ലാം കാറ്റെടുത്തു.  ഓണവിപണി ലക്ഷ്യം വെചായിരുന്നു ഇറവൂരിലെ കര്‍ഷകര്‍ കൃഷി ചെയ്തത്. പാകമായ വാഴക്കുലകളും പകുതിവിളവ് എത്തിയവയും മഴയില്‍ നശിച്ചു. ബാങ്കുകളില്‍ നിന്ന് കടം വാങ്ങിയും പലിശക്കെടുത്തുമാണ് കൃഷി ചെയ്തത്. കൃഷിനാശം സംഭവിച്ചതോടെ വാങ്ങിയ കാശ് എങ്ങനെ കൊടുക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍ 

പാട്ടത്തിനാണ്  മിക്കവരും കൃഷി ഇറക്കാന്‍ സ്ഥലം എടുത്തിട്ടുളളത് . പാട്ട തുക  നല്‍കാന്‍ ഇനി കടം വാങ്ങിക്കുക അല്ലാതെ മറ്റ് നിവര്‍ത്തികൾ ഇല്ല.  കൃഷി ഒാഫിസില്‍ കൃഷി നാശം സംബന്ധിച്ച് നഷ്ട പരിഹാരത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാലും നഷ്ടമായ തുക  മുഴുവന്‍  ലഭിക്കുക എന്നത് ബുദ്ധിമുട്ട് ആണ് എന്നതാണ് പ്രതിസന്ധി.