കോഴിക്കോട് വീടുകളില്‍ സുരക്ഷയ്ക്കായി പൊലീസിന്റെ ബെല്‍ ഓഫ് ഫെയ്ത് പദ്ധതി

കോഴിക്കോട് നഗരത്തിലെ വീടുകളില്‍ സുരക്ഷയ്ക്കായി പൊലീസിന്റെ ബെല്‍ ഓഫ് ഫെയ്ത് പദ്ധതി. ഒറ്റയ്ക്ക് വീടുകളില്‍ കഴിയുന്നവര്‍ക്ക് ഒരു കൈയ്യകലത്തില്‍ സഹായം ഉറപ്പാക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടമായി ഗുജറാത്ത് സ്ട്രീറ്റില്‍ ഇരുപത്തി എട്ട് വീടുകളിലേക്ക് ബെല്‍ കൈമാറി. 

ഈ ശബ്ദം മുന്നറിയിപ്പാണ്. അടുത്തുള്ളയാള്‍ക്ക് സഹായം ആവശ്യമെന്ന ഓര്‍മപ്പെടുത്തല്‍. പത്ത് മിനിറ്റ് ദൈര്‍ഘ്യത്തിനിടയില്‍ പ്രത്യേക വൊളണ്ടിയര്‍മാര്‍ക്ക് ഇവരുടെ അടുത്തെത്തി പ്രഥമ ശുശ്രൂഷ നല്‍കാനാകും. ഇതിനായി താല്‍പര്യമുള്ള തദ്ദേശീയരെ പരിശീലിപ്പിക്കും. 

സംസ്ഥാന സര്‍ക്കാരിന്റെ വയോമിത്രം പദ്ധതിയില്‍പ്പെടുത്തി കരുതല്‍ വിപുലീകരിക്കും. ആദ്യഘട്ടത്തില്‍ കോഴിക്കോട് നഗരപരിധിയില്‍ ഇരുന്നൂറ്റി നാല്‍പ്പത്തി ഒന്ന് വീടുകളില്‍ ബെല്‍ സ്ഥാപിക്കും. ഓരോ മാസവും റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികളുമായി ചേര്‍ന്ന് വിവരശേഖരണവും നടത്തും.