പുന്നമടയിലെ രാജാവാകാൻ ഒരുങ്ങി കാരിച്ചാൽ ചുണ്ടൻ; കൈവിട്ട കപ്പ് തിരിച്ചുപിടിക്കാൻ പരിശീലനം

അറുപത്തി ഏഴാമത് നെഹ്റുട്രോഫി വള്ളംകളിക്ക് ആലപ്പുഴയില്‍ ഒരുക്കങ്ങള്‍ തുടങ്ങി. ചാംപ്യൻസ് ബോട്ട് ലീഗ് ലക്ഷ്യം വച്ച് കേരള പൊലീസ് ടീമാണ് പുന്നമടക്കായലിൽ ആദ്യം പരിശീലനം തുടങ്ങിയത്.

കാരിച്ചാൽ ചുണ്ടനിലാണ് ഇത്തവണ കേരള പൊലീസ് ടീം മൽസരിക്കുന്നത്. കാക്കിക്കുള്ളിലെ തുഴക്കാര്‍ മോശക്കാരെല്ലെന്ന് കഴിഞ്ഞ തവണ തെളിയിച്ചതാണ്. ഇക്കുറി കപ്പടിക്കടിക്കണം. നേരത്തെ ഉണ്ടായിരുന്ന 40 പേരെ നിലനിർത്തിയാണ് പുതിയ ടീം ഒരുങ്ങുന്നത്. 

ഒരു തുഴപ്പാടകലെയാണ് കഴിഞ്ഞവര്‍ഷം നെഹ്റുട്രോഫി കൈവിട്ടുപോയത് പുന്നമടയില്‍ പന്തൽ നിർമ്മാണത്തിനുള്ള ഒരുക്കങ്ങളും തുടങ്ങി. കലക്ടറും സബ്കലക്ടറും കാല്‍നാട്ടല്‍ കര്‍മ്മത്തിനെത്തി. പതിവില്‍നിന്ന് വ്യത്യസ്തമായി ഐപിഎല്‍ മാതൃകയില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ് മല്‍സരവും ഇത്തവണ നടക്കുന്നുണ്ട്