ഒരുക്കങ്ങൾ പൂർണം; നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബർ 4ന്

രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങൾ തുടങ്ങി. ജലോത്സവത്തിന് സംസ്ഥാന ടൂറിസം വകുപ്പ് ഒരു കോടി രൂപ ഗ്രാന്റ് നൽകും . സെപ്റ്റംബർ നാലിനാണ് പുന്നമടക്കായലിൽ നെഹ്റു ട്രോഫി വള്ളംകളിയും ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ പ്രാഥമിക മൽസരങ്ങളും അരങ്ങേറുക 

2019 ലാണ് ഏറ്റവും ഒടുവിൽ നെഹ്റു ട്രോഫി വള്ളംകളി അരങ്ങേറിയത്. ഇത്തവണ സെപ്റ്റംബർ നാലിന് നടക്കുന്ന ജലോൽസവത്തോടൊപ്പം ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ പ്രാഥമിക മത്സരങ്ങളും നടക്കും. നെഹ്റു ട്രോഫി ബോട്ട് റേസ് കമ്മിറ്റിയുടെ എക്സിക്യൂട്ടീവ്, ജനറൽ ബോഡി യോഗങ്ങൾ എം എൽഎമാരായ പി.പി. ചിത്തരഞ്ജൻ , H സലാം എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്നു. 2019 ലെ കണക്കുകൾ അംഗീകരിച്ചു  ഉപസമിതികള്‍ ഓഗസ്റ്റ് അഞ്ചിനു മുന്‍പ് രൂപീകരിക്കും  ജലോത്സവ നടത്തിപ്പിന് ടൂറിസം വകുപ്പില്‍ നിന്നും ഒരു കോടി രൂപ ഗ്രാന്റായി ലഭിക്കും. 

നെഹ്റു ട്രോഫി ബോട്ട് റേസ് കമ്മിറ്റി ചെയർമാനായജില്ലാ കലക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമനും ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ബോട്ട് ക്ലബുകളുട ഭാരവാഹികളും പങ്കെടുത്തു കലക്ടർ ശ്രീറാം വെങ്കിട്ടരാമനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കോൺഗ്രസ്, മുസ്ലീം ലീഗ് പ്രതിനിധികൾ വിട്ടു നിന്നെങ്കിലും യു ഡി എഫിലെ മറ്റ് ഘടകകക്ഷികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ഓഗസ്റ്റ് ആറിന് ചേരുന്ന യോഗത്തിൽ ജലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട അന്തിമരൂപരേഖ അംഗീകരിക്കും