നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബർ നാലിന് പുന്നമടക്കായലിൽ

നെഹ്റു ട്രോഫി വള്ളംകളി പുന്നമടക്കായലിൽ സെപ്റ്റംബർ നാലിന് നടത്താൻ ധാരണ. ഇന്നു ചേർന്ന നെഹ്റു ട്രോഫി വള്ളംകളി കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. തീയതി സംബന്ധിച്ച് അന്തിമ അംഗീകാരം നൽകേണ്ടത് സംസ്ഥാന സർക്കാരാണ്. മൂന്നുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് വള്ളംകളി അരങ്ങേറുന്നത്. ചാംപ്യന്‍സ് ബോട്ട് ലീഗിന്റെ ഭാഗമായാണ് നെഹ്റു ട്രോഫി നടക്കുക. ചാംപ്യന്‍സ്ബോട്ട് ലീഗിന്റെ പ്രാഥമിക മൽസരങ്ങൾ നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി നടത്തും . നേരത്തെ ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് വള്ളംകളി സ്ഥിരമായി നടത്തിയിരുന്നത്. മൂന്നുവർഷമായി പ്രളയം, കോവിഡ് എന്നീ കാരണങ്ങളാൽ ജലമേള മുടങ്ങിയിരിക്കുകയായിരുന്നു.

MORE IN KERALA