ക‌ണ്ണന്താനത്തിനും തുഷാറിനും കെട്ടിവെച്ച കാശ് പോയി; ആ 13 സ്ഥാനാർഥികൾ

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിച്ച പതിമൂന്ന് എൻഡിഎ സ്ഥാനാർഥികൾക്ക് കെട്ടി വെച്ച കാശ് നഷ്ടമായി. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച ബിഡിജെഎസ് സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി, എന്നിവരടക്കമുള്ളവർക്കാണ് കാശ് പോയത്. 

കണ്ണൂരിൽ കെ സുധാകരനും പി കെ ശ്രീമതിക്കുമെതിരെ മത്സരിച്ച ബിജെപി സ്ഥാനാർഥി സി കെ പത്മനാഭനാണ് ഏറ്റവും കുറവ് വോട്ട്. ബിജെപി മുൻ അധ്യക്ഷൻ കൂടിയായ പത്മനാഭന് ലഭിച്ചത് ലഭിച്ചത് 68,509 വോട്ടാണ്. വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെയാണ് ബിഡിജെഎസ് സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി മത്സരിച്ചത്. 78,816 വോട്ടാണ് തുഷാറിന് ലഭിച്ചത്. 

എൻഡിഎക്ക് വേണ്ടി പാലക്കാട് മത്സരിച്ച സി കൃഷ്ണകുമാർ, തൃശൂരിൽ സുരേഷ് ഗോപി, കോട്ടയത്ത് പി സി തോമസ്, ആലപ്പുഴയിൽ കെ എസ് രാധാകൃഷ്ണൻ, പത്തനംതിട്ടയിൽ കെ സുരേന്ദ്രന്‍, ആറ്റിങ്ങലിൽ ശോഭ സുരേന്ദ്രൻ, തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ എന്നിവർക്ക് മാത്രമാണ് കെട്ടിവെച്ച കാശ് തിരിച്ചുകിട്ടുക. പോൾ ചെയ്ത വോട്ടിൽ സാധുവായ വോട്ടിന്റെ ആറിൽ ഒന്ന് നേടിയാൽ മാത്രമാണ് പത്രികാ സമർപ്പണസമയത്ത് കെട്ടിവെച്ച തുക തിരികെ കിട്ടൂ. 

കെട്ടിവെച്ച കാശ് പോയ മറ്റ് സ്ഥാനാർഥികൾ

കാസർകോട് – രവീശ തന്ത്രി കുണ്ടാർ– 176049 വോട്ട്

ഇടുക്കി– ബിജു കൃഷ്ണൻ– 78,648

മാവേലിക്കര – തഴവ സഹദേവൻ– 133546

കോഴിക്കോട് – പ്രകാശ് ബാബു – 161216

ചാലക്കുടി – എ എൻ രാധാകൃഷ്ണൻ – 154159

വടകര– വി കെ സജീവൻ – 80,128

മലപ്പുറം – ഉണ്ണിക്കൃഷ്ണന്‍– 82,332

ആലത്തൂർ – ടി വി ബാബു– 89, 837

കൊല്ലം – കെ വി സാബു – 1,03339