വള്ളത്തിൽ വെള്ളം കയറി, രക്ഷകനായി ബിജെപി സ്ഥാനാർത്ഥി: വിഡിയോ

വോട്ടുചോദിക്കാനായി പോകുമ്പോള്‍ വള്ളത്തില്‍ വെള്ളം കയറിയാല്‍ എന്തുചെയ്യും.? ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ.കെ.എസ് രാധാകൃഷ്ണന്‍ ചെയ്തത് തകഴിയെ കൂട്ടുപിടിച്ചുള്ള രക്ഷാപ്രവര്‍ത്തനമാണ്. വായന നല്‍കിയ അനുഭവം ഇന്ന് ബാക്കിവച്ചത് കുറെ ജീവനുകളാണ്.

തോട്ടപ്പള്ളി നാലു ചിറയിൽ ഗൃഹസമ്പർക്കം കഴിഞ്ഞു വരുമ്പോഴാണ്  മരക്കുറ്റിയില്‍ ഇടിച്ച് വള്ളം മുങ്ങാന്‍ തുടങ്ങിയത്. സ്ഥാനാര്‍ഥിക്ക് നീന്തലറിയാം, എന്നാല്‍ അണികളില്‍ പലര്‍ക്കും പേടിതുടങ്ങി. പിന്നെ ഒന്നും ആലോചിച്ചില്ല. തകഴി വരച്ചിട്ട കുട്ടനാടന്‍ കഥാപാത്രങ്ങളില്‍നിന്ന് നാടിന്റെ ഭാഷാരൂപം പുറത്തേക്ക്.സ്ഥാനാര്‍ഥി ഉച്ചത്തില്‍ കൂവി.

വൈകിയില്ല, അക്കരനിന്ന് വളളവുമായി ആളെത്തി. പിന്നെ ഓരോരുത്തരായി ചെറുവള്ളത്തിലേക്ക് കയറി. നന്നായി നീന്തലറിയാവുന്ന സ്ഥാനാര്‍ഥിക്കൊപ്പം പത്തിലധികം പേരുണ്ടായിരുന്നു. ഈ കൂവല്‍ എവിടുന്നു കിട്ടി എന്ന് ചോദിച്ചപ്പോള്‍ മടവീണാല്‍ ഒരു കൂവല്‍, വള്ളം മുങ്ങിയാല്‍ മറ്റൊന്ന്. അങ്ങിനെയൊക്കെ കയറില്‍ എഴുതിയിട്ടുണ്ടെന്ന് തകഴി എന്നാണ് സ്ഥാനാര്‍ഥിയുടെ മറുപടി.