വരൾച്ചയെ തോൽപ്പിച്ച് പുഷ്പാംഗദൻ; വിളഞ്ഞത് 300 കിലോ കണിവെള്ളരി

വരള്‍ച്ചയെ തോല്‍പ്പിച്ച് അടൂരില്‍ കണിവെള്ളരിയുടെ വിളവെടുപ്പ്. പത്തനംതിട്ട മഞ്ഞാലി തച്ചക്കോട്ടുള്ള കൃഷിയിടത്തിലാണ് പുഷ്പാംഗദന്‍ എന്ന കര്‍ഷകന്‍ പ്രതികൂല കാലവാസ്ഥയെ മറികടന്ന് വെള്ളരി വിളയിച്ചത്. എന്നാല്‍ വില കിട്ടാത്തത് കര്‍ഷകരെ വിഷമത്തിലാക്കിയിട്ടുണ്ട്. 

മറ്റുകൃഷികള്‍ക്കൊപ്പം പത്തുസെന്‍റ് സ്ഥലത്താണ് വെള്ളരികൃഷി ആരംഭിച്ചത്. വിത്തുപാകിയതോടെ വരള്‍ച്ചയും തുടങ്ങി. കൃഷിയിടത്തില്‍ വെള്ളമില്ലാതായതോടെ തലച്ചുമടായി വെള്ളമെത്തിച്ചു. 300 കിലോ വെള്ളരിക്കയാണ് വിളവെടുത്തത്. എന്നാല്‍ വിപണിയില്‍ ന്യായമായ വില കിട്ടാത്തത് കര്‍ഷകന് നിരാശയായി.

20രൂപയാണ് കിലോയ്ക്ക് കര്‍ഷകന് ലഭിക്കുന്നത്. വേനല്‍ കടുത്തതോടെ ജില്ലയിലെ പല കൃഷിയിടങ്ങവിലും കൃഷി ഉണങ്ങിപ്പോയിരുന്നു. കൃഷി നാശത്തിന് അധികൃതരുടെ സഹയം പ്രതീക്ഷിക്കുകയാണ് പുഷ്പാംഗദന്‍ ഉള്‍പ്പെടെയുള്ള കര്‍ഷകര്‍