പരിശീലന ക്ലാസില്ലാതെ ശ്രീലക്ഷ്മി സിവിൽ സർവീസിൽ നേടിയത് 29–ാം റാങ്ക്

അമ്മ ബാങ്കിങ് സർവീസിൽ നിന്ന് ഇറങ്ങിയതിന്റെ അഞ്ചാം നാൾ മകൾ സിവിൽ സർവീസിന്റെ പടികൾ കയറുന്നു. സിവിൽ സർവീസ് പരീക്ഷയിൽ 29–ാം റാങ്ക് നേടിയ കിഴക്കേ കടുങ്ങല്ലൂ‍ർ സഹജഗ്രാമം പ്രസന്ന വീട്ടിൽ ആർ. ശ്രീലക്ഷ്മിയുടെ മാതാപിതാക്കൾ എസ്ബിഐ റിട്ട. ഉദ്യോഗസ്ഥരായ വി.എ. രാമചന്ദ്രനും ബി. കലാദേവിയുമാണ്. ഇക്കഴിഞ്ഞ 31നാണു കലാദേവി സർവീസിൽ നിന്നു വിരമിച്ചത്. 

സിവിൽ സർവീസ് പരിശീലന ക്ലാസുകൾക്കൊന്നും ശ്രീലക്ഷ്മി പോയിട്ടില്ല. ല‌ക്ഷ്യം ഐഎഎസ് ആയതിനാൽ ഇടയ്ക്കു മറ്റു ജോലികളും സ്വീകരിച്ചില്ല. ആലുവ നിർമല ഹയർ സെക്കൻഡറി സ്കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്.