രാഹുൽ ട്രോൾ തിരിച്ചടിച്ചു; ജലീൽ മന്ദബുദ്ധിയെന്ന് തുറന്നടിച്ച് ബൽറാം

മന്ത്രി ഡോക്ടർ കെ.ടി ജലീലിന്റേത് വംശീയാധിക്ഷേപമെന്ന് ആരോപിച്ച് ആഞ്ഞടിച്ച് വിടി ബൽറാം എംഎൽഎ. രാഹുൽഗാന്ധി വയനാട്ടിൽ മൽസരിക്കുന്നതിനെ പരിഹസിച്ച് ജലീൽ ഇട്ട ട്രോൾ പോസ്റ്റാണ് വിമർശനത്തിന് വിധേയമായിരിക്കുന്നത്. പുലിയെ പിടിക്കാൻ എലി മാളത്തിലെത്തിയ രാഹുൽജി !!! പുലിയോട് യുദ്ധം ചെയ്യേണ്ടത് എലി മാളത്തിലെത്തിയല്ല, പുലിമടയിൽ ചെന്നാണ്. പോസ്റ്ററൊട്ടിക്കാനും കൂലിപ്പണിക്കും മാത്രമല്ല ഇലക്ഷൻ മൽസരിക്കാനും ഹിന്ദിക്കാരെ ഇറക്കി തുടങ്ങിയോ എന്നാണ് കെ.ടി. ജലീൽ പോസ്റ്റ് ചെയ്തത്.

കേരളത്തിലെ ഇത്രയും വിദ്യാസമ്പന്നനായ ഒരു മന്ത്രിയിൽ നിന്നും വംശീയാധീക്ഷേപം നിറഞ്ഞ പോസ്റ്റ് പ്രതീക്ഷിച്ചില്ലെന്നാണ് ബൽറാം പ്രതികരിച്ചിരിക്കുന്നത്. ഇത്ര ബോധമില്ലാത്ത മന്ദബുദ്ധിയാണോ കെ.ടി ജലീൽ, അപലപിക്കുന്നുവെന്നാണ് ബൽറാം രൂക്ഷഭാഷയിൽ പ്രതികരിച്ചത്.