കനത്ത ചൂട്; വിയർത്ത് കേരളം; ജാഗ്രതാനിർദേശം

സംസ്ഥാനത്ത് കൊടുംചൂട്. ഇന്നലെ വിവിധ ജില്ലകളില്‍ താപനില ശരാശരിയിലും 1.6 സെല്‍സിയസ് മുതല്‍ മൂന്ന് സെല്‍സിയസ് വരെ ഉയര്‍ന്നു. വരുംദിവസങ്ങളിലും ചൂട് കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. പകല്‍ 10 മണിക്കും നാലുമണിക്കുമിടയില്‍ പുറത്തിറങ്ങുന്നവര്‍ കരുതലെടുക്കണം. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, കര്‍ണാടകയുടെ തീരപ്രദേശങ്ങള്‍, തമിഴ്നാട് എന്നിവിടങ്ങളിലും കനത്ത ചൂടാണ്. സൗരാഷ്ട്ര, കച്ച് മേഖലകളില്‍ ശരാശരിയിലും അഞ്ച് ഡിഗ്രി സെല്‍സിയസ് വരെ അധികമാണ് താപനില.