'വെള്ളാനകളുടെ നാടിനെ' ഒാർമിപ്പിച്ച് വീണ്ടും നഗരസഭയും റോഡ് റോളറും; ഇനി ആന തന്നെ ആശ്രയം

റോഡ് വികസനത്തിനാണ് സാധാരണയായി റോഡ് റോളര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ വികസനം മുടക്കുന്ന ഒരു റോളറുണ്ട് ആലപ്പുഴ നഗരത്തില്‍. പുതിയ മന്ദിരത്തിന്റെ നിര്‍മാണത്തിന് തടസമായപ്പോള്‍ സ്വന്തം ഭൂമിയില്‍നിന്ന് നഗരസഭ തന്നെ എടുത്ത് റോഡിലിട്ടതാണ് ഈ വികസനം മുടക്കിയെ 

പക്ഷേ ഇവിടെ മുനിസിപ്പാലിറ്റി വാടക അങ്ങോട്ട് നല്‍കണം. കാരണം മാസങ്ങള്‍ കുറെയായി പൊതുമരാമത്ത് വകുപ്പിന്റെ റോ‍ഡില്‍ തള്ളിയിരിക്കുകയാണ് നഗരസഭ ഈ റോഡ് റോളര്‍. എടുത്തുമാറ്റുന്നില്ല എന്നുമാത്രമല്ല, റോ‍ഡ് പണി മുടക്കിയിരിക്കുകയുമാണ്. വീതി കൂട്ടി ഇന്റര്‍ലോക്ക് വിരിക്കുന്ന പണി ഇവിടെ മുടങ്ങിയിട്ട് ആഴ്ചകളായി.

ഗിയര്‍ബോക്സ് അഴിക്കാനോ പെരുച്ചാഴിയുണ്ടോ എന്ന് നോക്കാനൊന്നും നഗരസഭ നിന്നില്ല, കരാറുകാരനോട് പറഞ്ഞിരിക്കുന്നത് എങ്ങോട്ടെങ്കിലും മാറ്റാനാണ്. ആനയെക്കൊണ്ടു വലിപ്പിച്ചാലോ എന്നൊരാലോചന ആലപ്പുഴ നഗരസഭയ്ക്കുണ്ട്. അറുപതുലക്ഷത്തോളം രൂപ മുടക്കി നിര്‍മിക്കുന്ന റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയാല്‍ റോഡ് വീണ്ടും തകരുമെന്ന ആശങ്ക നാട്ടുകാര്‍ക്കുണ്ട്.