വടകര പിടിക്കാൻ മുല്ലപ്പള്ളി വരുമോ? പകരക്കാരനില്ലാതെ കോൺഗ്രസ്

വടകരയില്‍ മുല്ലപ്പള്ളിക്ക് പകരക്കാരനെ കണ്ടെത്തുകയാണ് കോണ്‍ഗ്രസിന്റ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. മല്‍സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും അവസാനനിമിഷം മുല്ലപ്പള്ളിതന്നെ സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. ഇതുള്‍പ്പടെ അഞ്ചുമണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന് രണ്ടുവട്ടം ചിന്തിക്കേണ്ടിവരും.  

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്,കെ.പി അനില്‍കുമാര്‍. മുല്ലപ്പള്ളിക്ക് പകരം കേള്‍ക്കുന്ന പേരുകള്‍  ലോക്താന്ത്രിക് ജനതാദള്‍ ഒപ്പമില്ലാത്ത, ആര്‍.എം.പിക്ക് പഴയശക്തിയില്ലാത്ത വടകരയില്‍  ജയിക്കണമെങ്കില്‍ മുല്ലപ്പള്ളി തന്നെ വീണ്ടും മല്‍സരിക്കണമെന്നാണ് ഡിസിസി നിലപാട്. ഒാരോ സീറ്റും അഭിമാനപ്രശ്നമായതുകൊണ്ട് മല്‍സരിക്കില്ലെന്ന് പറഞ്ഞാലും അവസാനം മുല്ലപ്പള്ളിക്ക്  ഇറങ്ങേണ്ടി വരുമെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ പറയുന്നു. എം.എം ഹസന്‍,ടി.സിദ്ദിഖ്,ഷാനിമോള്‍ ഉസ്മാന്‍ ഏറ്റവും ഉറപ്പുള്ള സിറ്റിങ് സീറ്റായ വയനാട്ടില്‍ അരഡസന്‍ ആളുകളുണ്ട് ക്യൂവില്‍. എം.െഎ ഷാനവാസിന്റ മകള്‍ക്ക് സീറ്റ് നല്‍കുന്നതിനെ എതിര്‍ത്ത യൂത്ത് കോണ്‍ഗ്രസ് കെട്ടിയിറക്കിയ സ്ഥാനാര്‍ഥി വേണ്ടെന്നും പ്രഖ്യാപിച്ചുകഴിഞ്ഞു. 

കഴിഞ്ഞതവണ സ്ഥാനാര്ഥിനിര്‍ണയം കൊണ്ട് മാത്രം തോറ്റ തൃശൂര്‍. വരത്തനും വയസനും വേണ്ടെന്ന് പരസ്യമായ പോസ്റ്റര്‍ കൂടി വന്നതോടെ രണ്ടുവട്ടം ചിന്തിച്ചേ ഇവിടെയും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കു. ഉയരുന്ന പേരുകള്‍ ടി.എന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ്.തൃശൂരില്‍ ആര് സ്ഥാനാര്‍ഥിയാകുമെന്നതിനെ ആശ്രയിച്ചാണ് കോണ്‍ഗ്രസിന്റ ഉറച്ചമണ്ഡലമായ ചാലക്കുടിയില്‍ കാര്യങ്ങള്‍. തൃശൂരില്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ടയാള്‍ വന്നാല്‍ ഹിന്ദുമതവിഭാഗത്തിലുള്ളയാളിനായിരിക്കും ചാലക്കുടിയില്‍ മുന്‍ഗണന. ബെന്നി ബഹനാന്റേതാണ് സജീവമായി കേള്‍ക്കുന്ന പേര്. കോണ്‍ഗ്രസ് സംഘടന സെക്രട്ടറി കെ.സി വേണുഗോപാല്‍ മല്‍സരിക്കാന്‍ സാധ്യതയില്ലെന്ന സൂചന വന്നതോടെ സിറ്റിങ് സീറ്റായ ആലപ്പുഴയില്‍ ജനസമ്മതനെ കണ്ടെത്താന്‍ തലപുകയ്ക്കേണ്ടിവരും. വേണുഗോപാലില്ലെങ്കില്‍ മണ്ഡലം പിടിക്കാന്‍ എല്‍.ഡി.എഫ് സര്‍വതന്ത്രങ്ങളും പ്രയോഗിക്കുമെന്നിരിക്കെ വേണുഗോപാലിനോളം ജനസമ്മതനെ തന്നെ കണ്ടെത്തേണ്ടിവരും കോണ്‍ഗ്രസിന്.