മന്ത്രി വാക്ക് പാലിച്ചു; കായികതാരങ്ങളുടെ ജോലിക്കായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു

ജോലിക്കായി  കാത്തിരുന്ന കായികതാരങ്ങള്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2010 മുതല്‍ 2014 വരെയുള്ള അഞ്ചുവര്‍ഷം കായികതാരങ്ങള്‍ക്ക് സംവരണം ചെയ്ത തസ്തികകള്‍ നികത്താനാണ് പട്ടിക പ്രസിദ്ധീകരിച്ചത്. രണ്ടു മാസത്തിനകം നിയമനം നല്‍കിതുടങ്ങുമെന്ന് കായികവകുപ്പ് അറിയിച്ചു.

ജോലികിട്ടാത്ത നിരാശയില്‍  എം.ഡി താരയും അജ്ഞന എം.എസും തസ്നി ടി കായികമന്ത്രിയേ കാണാന്‍ വന്നത് ഈ മാസം ഒന്നാം തീയതിയാണ്. കായികരംഗത്തെ നേട്ടങ്ങള്‍ അനവധിയുണ്ടായിട്ടും ജോലിക്ക് വേണ്ടി കാത്തിരിക്കുന്നത് ഇവര്‍ മന്ത്രി ഇ.പി.ജയരാജനെ നേരില്‍ കണ്ട് അറിയിച്ചു. അധികം കാത്തിരിക്കേണ്ടി വന്നില്ല,സര്‍ക്കാര്‍ വാക്ക് പാലിച്ചു. എട്ടുദിവസത്തിനുള്ളില്‍ കായികതാരങ്ങളുടെ നിയമനത്തിനുള്ള പട്ടിക പ്രസിദ്ധീകരിച്ചിരിക്കെയാണ്. 

248 കായികതാരങ്ങളുടെ നിയമനത്തിന് 409 പേരടങ്ങുന്ന റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചിരിച്ചത്. ചിലര്‍ ഒന്നിലേറേ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഏത് പട്ടികയിലാണോ ആദ്യം ഉള്‍പ്പെട്ടത് എന്ന് മുന്‍ഗണനിയിലാവും നിയമനം. കായികരംഗത്ത് തുടരേണ്ടവരെ പ്രത്യേകം തസ്തികയില്‍ നിയമിക്കും.

കായികരംഗത്ത് നിന്ന് വിരമിക്കുകകയോ മുപ്പത്തിയഞ്ച് വയസ് ആയവരെയോ ചെയ്തവരെ ഏതാണോ ആദ്യം എന്ന നിലയ്ക്ക് റഗുലര്‍ തസ്തികയില്‍ നിയമിക്കും. ഇപ്പോള്‍ റാങ്ക് പട്ടികയില്‍ വന്നിരിക്കുന്ന കായികതാരങ്ങളെ ഉടന്‍ നിയമിക്കാനാണ് ലക്ഷ്യമിടുന്നത്.