ജർമ്മനിയിൽ താരമായി മലയാള പുസ്തകം; നീളം ഒരു സെന്റിമീറ്റർ; വായിക്കാൻ ലെൻസ്

ജര്‍മനിയിലെ  പ്രസിദ്ധമായ ഒരു  പുസ്തകമേളയില്‍ രാസരസികയെന്ന മലയാള പുസ്തകം വില്‍പനയ്ക്ക് വെച്ചിരുന്നു. പണം നല്‍കി പുസ്തകം വാങ്ങിയാല്‍  ഒരു ലെന്‍സും സൗജന്യമായി ലഭിക്കും. പുസ്തകത്തിനൊപ്പം  ലെന്‍സെന്തിനാണ്? അതിന് നമുക്ക് രാസരസികയെ പരിചയപ്പെടണം.ഇതാണ് രാസരസിക, ഒരു സെന്റീമീറ്റര്‍ മാത്രം നീളമുളള മലയാളത്തിലെ എറ്റവും ചെറിയ പുസ്തകം. ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന രാസരസികയെ ജര്‍മനിയില്‍ വച്ച് കണ്ടെത്തിയ കഥ പറയുകയാണ് എഴുത്തുകാരന്‍ പായിപ്ര രാധാകൃഷ്ണന്‍.

എഴുപതുകളില്‍ തിരുവനന്തപുരത്തുളള കല്‍പക ലൈബ്രറിയാണ് രാസരസിക പ്രസിദ്ധീകരിച്ചത്. കുറച്ച് കോപ്പികള്‍ മാത്രമാണവര്‍ പുറത്തെത്തിച്ചത്. അതിനാല്‍ തന്നെ ഏറെയാര്‍ക്കും ഈ ചെറിയ പുസ്തകത്തെ പരിചയമുണ്ടാവില്ലെന്നാണ് പായിപ്രയുടെ അഭിപ്രായം. ഏതായാലും സാങ്കേതികവിദ്യ ഇത്രയേറെ വികസിച്ചിട്ടും ഇതില്‍ ചെറിയ പുസ്തകം മലയാളത്തിലച്ചടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പായിപ്ര രാധാകൃഷ്ണന്റെ അവകാശവാദം.