ഒലാഫ് ഷോള്‍സ് ജർമൻ ചാൻസലറായേക്കും; സഖ്യരൂപീകരണ ചര്‍ച്ചകൾക്ക് തുടക്കം

ചിത്രം; ഗൂഗിൾ

ജര്‍മനിയില്‍ എസ്പിഡി നേതാവ് ഒലാഫ് ഷോള്‍സ് ചാന്‍സലറാകാനുള്ള സാധ്യത തെളിയുന്നു. എസ്പിഡിയുമായി സഖ്യരൂപീകരണ ചര്‍ച്ചകള്‍ നടത്താന്‍ ഗ്രീന്‍സ്, എഫ്ഡിപി പാര്‍ട്ടികള്‍ തീരുമാനിച്ചു. സിഡിയു– സിഎസ്|യു. സഖ്യത്തിന് തിരിച്ചടിയാണ് നീക്കം.

തിരഞ്ഞെടുപ്പ് ഫലം വന്ന് പത്തുദിവസം പിന്നിടുമ്പോഴാണ് ജര്‍മനിയില്‍ സഖ്യരൂപീകരണ ചര്‍ച്ചകള്‍ സജീവമായത്. വോട്ട് വിഹിതത്തില്‍ ഒന്നാം സ്ഥാനത്തുള്ള എസ്പിഡിയുമായി സഖ്യം രൂപീകരിക്കാന്‍ താല്യപര്യമുണ്ടെന്ന് ഗ്രീന്‍സ് പാര്‍ട്ടി നേതാവ് അന്നലേന ബെയര്‍ബോക്കും എഫ്ഡിപി നേതാവ് ക്രിസ്റ്റ്യന്‍ ലിന്‍ഡറും വ്യക്തമാക്കി. പ്രാഥമിക ചര്‍ച്ചകള്‍ക്കുശേഷമാണ് നേതാക്കളുടെ പ്രതികരണം. 

വോട്ടുവിഹിതത്തില്‍ മൂന്നും നാലും സ്ഥാനത്തുള്ള ഗ്രീന്‍സ്, എസ്പിഡി പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചാല്‍ എഫ്ഡിപിക്ക് ഭരണമുറപ്പിക്കാം. ഇന്നുമുതല്‍ മൂന്ന് പാര്‍ട്ടികളും വിശദമായ ചര്‍ച്ചകള്‍ ആരംഭിക്കും. 

അതേസമയം വ്യവസായ അനുകൂല പാര്‍ട്ടിയായ എസ്പിഡിയും പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്ന ഗ്രീന്‍സും ഒത്തുപോകുമോ എന്നതില്‍ ആശങ്കയുണ്ട്. ആശയപരമായ ഭിന്നതകളുണ്ടെങ്കിലും പൊതുവായ ഐക്യം രൂപീകരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഗ്രീന്‍സ് പാര്‍ട്ടി നേതാവ് അന്നലേന ബെയര്‍ബോക്ക് പറഞ്ഞു. എഫ്ഡിപി– ഗ്രീന്‍സ് – എസ്പിഡി സഖ്യം രാജ്യത്തിന്റെ ഭാവിക്ക് ഗുണംചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി എഫ്.ഡി.പി. നേതാവ് ക്രിസ്റ്റ്യന്‍ ലിന്‍ഡറും  പറഞ്ഞു. അതേസമയം ചര്‍ച്ചകള്‍ക്ക് ഇനിയും തയാറാണെന്നും ഭരണം നിലനിര്‍ത്താനുള്ള ശ്രമം തുടരുമെന്നും ഭരണകക്ഷിയായ സി.ഡി.യു– സി.എസ്.യു സഖ്യവും പ്രതികരിച്ചു.