അക്കൗണ്ടില്‍ കാണിക്കേണ്ട തുക ഉയര്‍ത്തി; ഓസ്ട്രേലിയന്‍ സ്റ്റുഡൻ്റ് വിസ ലഭിക്കാന്‍ കൂടുതല്‍ നിബന്ധന

visa-australia
പ്രതീകാത്മക ചിത്രം
SHARE

സ്റ്റുഡന്‍റ് വിസ നിയമങ്ങളില്‍ മാറ്റം വരുത്തി ഓസ്ട്രേലിയ. രാജ്യത്തേക്ക് പഠിക്കാനായെത്തുന്ന വിദ്യാര്‍ഥികള്‍ ഓസ്‌ട്രേലിയൻ സ്റ്റുഡഡന്‍റ് വിസ ലഭിക്കുന്നതിന് കാണിക്കേണ്ട ബാങ്ക് ബാലൻസ് ഉയര്‍ത്തി. മേയ് പത്ത് മുതല്‍ 29,710 ഓസ്ട്രേലിയന്‍ ഡോളറാണ് ആവശ്യമായി വരുന്നത്. ഏകദേശം 16,29,964 രൂപയാകുമിത്. കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായാണ് ഓസ്‌ട്രേലിയൻ സർക്കാർ ഇമിഗ്രേഷൻ നിയമങ്ങളിൽ മാറ്റം വരുത്തിയത്. ഉപരിപഠനത്തിനായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്ന് ഓസ്‌ട്രേലിയയിലേക്ക് പോകാനാഗ്രഹിക്കുന്നവർക്ക് തിരിച്ചടിയാവുന്നതാണ് ഇപ്പോഴത്തെ തീരുമാനം.

രാജ്യത്തെ മിനിമം ശമ്പളത്തിന്‍റെ 75 ശതമാനമാണ് സ്റ്റുഡഡന്‍റ് വിസ ലഭിക്കുന്നതിന് കാണിക്കേണ്ട ബാങ്ക് ബാലൻസ്. രാജ്യത്ത് എത്തുന്ന് വിദ്യാർത്ഥികൾക്ക് അവരുടെ യാത്ര, കോഴ്‌സ് ഫീസ്, ജീവിത ചെലവ് എന്നിവ ഉൾക്കൊള്ളാൻ ആവശ്യമായ പണം ഉണ്ടെന്ന് ഉറപ്പാക്കാനും സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയ്ക്കാനാണ് പുതിയ തീരുമാനമെന്നാണ് ഔദ്യോഗിക വിശദീകരണം. 

ഏഴു മാസത്തിനിടയില്‍ രണ്ടാം തവണയാണ് സ്റ്റുഡന്‍സ് വിസയ്ക്കായി അക്കൗണ്ടില്‍ കാണിക്കേണ്ട തുക ഓസ്‌ട്രേലിയ ഉയര്‍ത്തുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ 21,041 ഓസ്‌ട്രേലിയന്‍ ഡോളറില്‍ നിന്ന് 24,505 ഡോളറാക്കി തുക ഉയര്‍ത്തിയിരുന്നു. 11.54 ലക്ഷത്തില്‍ നിന്ന് 13.44 ലക്ഷം രൂപയായിലേക്കായിരുന്നു വര്‍ധനവ്. കോവിഡിന് ശേഷം രാജ്യത്തേക്ക് കൂടുതല്‍ പേര്‍ പഠനത്തിന് എത്തുന്നു എന്ന റിപ്പോര്‍ട്ടിന് പിന്നാലെ ഓസ്ട്രേലിയ വിസ നിയമങ്ങള്‍ കര്‍ശനമാക്കിയിരുന്നു.  വാടക വീടുകളുടെ ലഭ്യത കുറവടക്കം നിരവധി പ്രശ്നങ്ങളാണ് ഇതുണ്ടാക്കിയത്. മാര്‍ച്ചില്‍ സ്റ്റുഡന്‍റ് വിസയ്ക്കുള്ള ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ഓസ്ട്രേലിയ ഉയര്‍ത്തിയിരുന്നു. 

MORE IN WORLD
SHOW MORE