കെ.എസ്.ആർ.ടി.സിയില്‍ ആ 102 ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് ഹൈക്കോടതി

കെ.എസ്.ആർ.ടി.സിയില്‍ മിന്നൽ പണിമുടക്ക് നടത്തിയ 102 ജീവനക്കാർക്കെതിരെ  മാനേജ്മെന്റിന് നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി.  ജീവനക്കാർക്ക് എതിരെ നടപടി എടുക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷനാണ് കോടതിയെ സമീപിച്ചത്.  ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹർജിക്കാർ കെ.എസ്.ആർ.ടി.സിക്ക് സമർപ്പിച്ച പരാതിയിൽ ഒരു മാസത്തിനകം തീരുമാനം എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീയെ ഏൽപ്പിച്ചതില്‍ പ്രതിഷേധിച്ച് ഒക്ടോബർ പതിനാറിനായിരുന്നു മിന്നൽ പണിമുടക്ക്.