ഖരമാലിന്യത്തിൽ നിന്ന് വൈദ്യുതി; പദ്ധതിയുമായി സംസ്ഥാന സർക്കാർ

ഖരമാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഏഴു ജില്ലകളില്‍ സ്ഥാപിക്കുന്ന പ്ലാന്റുകളില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കോഴിക്കോട്ടെ ഞെളിയംപറമ്പിലായിരിക്കും ആദ്യ പ്ലാന്റ് സ്ഥാപിക്കുക. 

സ്വകാര്യപങ്കാളിത്തത്തോടെയാണ് ഖരമാലിന്യ നിര്‍മാര്‍ജനത്തിനുള്ള പദ്ധതി നടപ്പിലാക്കുക. മാലിന്യം തദ്ദേശസ്ഥാപനങ്ങള്‍ സംഭരിച്ചുനല്‍കും. പ്ലാന്റുകളില്‍ നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന ഊര്‍ജം, വൈദ്യുതി റഗുലേറ്ററി അതോറിറ്റി നിശ്ചയിക്കുന്ന നിരക്കില്‍ സര്‍ക്കാര്‍ വാങ്ങും. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് പ്ലാന്റുകള്‍ സ്ഥാപിക്കുക.

ഞെളിയംപറമ്പില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ കോഴിക്കോട് നഗരസഭ സന്നദ്ധത അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പെരിങ്ങമ്മലയില്‍ നാട്ടുകാരുടെ എതിര്‍പ്പ് മറികടക്കാന്‍ നടപടി സ്വീകരിക്കും പത്തേക്കറില്‍ താഴെ സ്ഥലത്തായിരിക്കും പ്ലാന്റുകള്‍. ഖരമാലിന്യ നിര്‍മാര്‍ജനത്തില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള കമ്പനികള്‍ക്ക് ടെന്‍ഡറില്‍