കായംകുളത്ത് രണ്ട് മാസത്തിനു ശേഷം കൺമുന്നിൽ വീണ്ടും കാർ കത്തി; ദുരൂഹം

കായംകുളത്ത് പുതിയ കാറിനു തീപിടിച്ചത് എങ്ങനെയെന്നറിയാതെ അധികൃതരും വീട്ടുകാരും കുഴയുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് എംഎസ്എം കോളജിനു സമീപമുള്ള സുബി വിഹാറിൽ സാബുവിന്റെ കാറിനു തീപിടിച്ചത്. സാബുവിന്റെ ഭാര്യ മണിയും മകൻ ഷാരൂഖും തൃക്കുന്നപ്പുഴയിൽ നിന്നും മടങ്ങി വീട്ടിലെത്തിയ ശേഷമാണു കാർ കത്തിയത്. 

കാറിൽ നിന്നും ഇവർ പുറത്തിറങ്ങിയ ഉടനെ മുൻവശത്തു നിന്നും തീ ആളി പടരുകയായിരുന്നു. തുടർന്ന് അഗ്നിശമന സേന എത്തിയാണു തീ അണച്ചത്. രണ്ടു മാസം മുൻപ് ഒന്നാം കുറ്റിയിൽ റോഡരികിൽ നിർത്തിയ മറ്റൊരു കാറും സമാനമായ രീതിയിൽ തീപിടിച്ചു നശിച്ചിരുന്നു.