പ്രളയ ശേഷവും പാഠം പഠിച്ചില്ല; പുഴ കയ്യേറി കെട്ടിടനിര്‍മാണം

മൂന്നാറില്‍ പുഴ കയ്യേറി കെട്ടിടനിര്‍മാണം.  മുതിരപ്പുഴയിലാണ് രാത്രിയുടെ മറവില്‍ കെട്ടിടം നിര്‍മിക്കുന്നത്. പരിസ്ഥിതിലോല പ്രദേശത്ത്   പഞ്ചായത്ത്  നിര്‍മാണാനുമതി  നല്‍കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. സ്വകാര്യവ്യക്തി കെട്ടിടം നിര്‍മ്മിക്കുന്നത് മൂന്നാര്‍ മുതിരപ്പുഴയിലാണ്.   കല്ലുകള്‍കൊണ്ട് കെട്ടിയുയര്‍ത്തിയ  ഭിത്തിയില്‍ പൈപ്പുകള്‍ സ്ഥാപിച്ചു. ഇതിന്  മുകളിലാണ് കെട്ടിടമുയരുന്നത്.  കനത്തമഴയില്‍ മുതിരപ്പുഴ കരകവിയുകയും പഴയ മൂന്നാറില്‍ വെള്ളപ്പൊക്കമുണ്ടാവുകയും ചെയ്തിരുന്നു.  എന്നാല്‍ പുഴയുടെ തീരം കവര്‍ന്നുള്ള ഇത്തരം കയ്യേറ്റങ്ങള്‍ പ്രദേശത്തെ വെള്ളപ്പൊക്ക സാധ്യതകള്‍ കൂട്ടുകയാണ്. 

പരിസ്ഥിതിലോല മേഖലകളിലെ  കൈയ്യേറ്റങ്ങള്‍ കണ്ടെത്തുന്നതിന് ദേവികുളം സബ് കലക്ടറുടെ നേത്യത്വത്തില്‍ പതിനഞ്ചംഗസംഘം പരിശോധനകള്‍ നടത്തുമ്പോഴാണ്,  ടൗണിന്റെ ഹ്യദയഭാഗത്ത്  അനധികൃത നിര്‍മാണം പുരോഗമിക്കുന്നത്.